India

ലഡാക്കിൽ ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രാത്രി നിരീക്ഷണം നടത്തി ഇന്ത്യൻ ആർമി

Published by

ലേ: ഇൻഡിജിനസ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ( തദ്ദേശിയമായി നിർമ്മിച്ച ) ധ്രുവ് ഉപയോഗിച്ച് ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ ഇന്ത്യൻ ആർമി രാത്രി നിരീക്ഷണം നടത്തി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും അതികഠിനമായ കാലാവസ്ഥയിലും സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നിർണായകമാണ്.

ഹെലികോപ്റ്ററുകൾ രാത്രി ദൗത്യങ്ങൾക്ക് തയ്യാറാണെന്ന് പരിപാലന ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥൻ ഹവീന്ദർ സിംഗ് പറഞ്ഞു. രാത്രികാല പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകൾ തയ്യാറാക്കുന്നതിലെ വെല്ലുവിളികൾ സിംഗ് വിശദീകരിച്ചു.

സാങ്കേതിക സൂപ്പർവൈസറായ മേജർ ആയുഷ് ദേവ്‌ലിയാലും ഹെലികോപ്റ്റർ പറക്കുന്നതിന് മുമ്പ് സമഗ്രമായ പരിശോധനയുടെ പ്രാധാന്യം എടുത്തുകാണിച്ചു. വിമാനം പറക്കുന്നതിന് മുൻപ് എല്ലാം വളരെ സൂക്ഷ്മമായി പരിശോധിക്കുന്നു. ഓരോ ടീമും അവരുടെ പ്രത്യേക സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തും.

അതിനുശേഷം വിമാനം പറക്കുന്നതിന് ഒരു എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഈ പരിശോധനകളെല്ലാം വിജയിച്ചുകഴിഞ്ഞാൽ പൈലറ്റ് എത്തുകയും പിന്നീട് അത് ഓപ്പറേഷനുകൾക്കായി നീങ്ങുകയും ചെയ്യുന്നതാണ് രീതി.

പ്രത്യേകിച്ച് രാത്രിയിൽ പറക്കുമ്പോൾ പൈലറ്റുമാരും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ചീറ്റ ഹെലികോപ്റ്ററിന്റെ പൈലറ്റായ മേജർ അമരേന്ദ്ര ലഡാക്കിൽ രാത്രി പറക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. പകൽ പറക്കുന്നതിനേക്കാൾ അൽപ്പം വെല്ലുവിളി നിറഞ്ഞതാണ് രാത്രി പറക്കൽ. രാത്രിയിൽ ദൂര ദൃശ്യങ്ങൾ കുറവായതിനാൽ ഉപകരണങ്ങളെ കൂടുതൽ ആശ്രയിക്കുന്നതായും മേജർ അമരേന്ദ്ര കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by