വയനാട്: മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി ജോസ് മൂത്തേടം നാട്ടുകാര്‍ക്കെല്ലാം തയ്യക്കാരന്‍ ജോസ്് ആണ്. മക്കളെല്ലാം വിദേശത്തുപോയി നല്ല നിലയിലായെങ്കിലും മാനന്തവാടിക്കാര്‍ക്ക് ‘ടെയ്ലര് ജോസ്’ എന്നു പറഞ്ഞാലേ തിരിച്ചറിയാനാകു. മാനന്തവാടിയിലെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ അതാണ് പേര്. ‘ടെയ്ലര് ജോസി’ന്റെ മകന് റിന്സണ് ഇന്ന് ആഗോള പ്രശസ്തന്‍. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ടിരിക്കുന്ന’ ഭീകരന്’. ഹിസ്ബുള്ള തീവ്രവാദികളുടെ അന്തകന്‍. ഇസ്രയേലിന്റെ ചാരന്…… മലയാളി യുവാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങളില്‍ നിറയുന്നു.
ലെബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയും 20 ഓളം പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് റിന്‍സണെ വാര്‍ത്താ താരമാക്കിയത്. റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബൊള്ളയുടെ ആശയവിനിമയ ശൃംഖലയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ചും, നിരവധി പേരുടെ മരണത്തിനിടയാക്കിയുമാണ് പേജറുകള്‍ പൊട്ടിത്തെറിച്ചത്.
തയ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ഹംഗറിയില്‍ ബിഎസി കണ്‍സല്‍റ്റിങ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചത്. പേജറുകള്‍ വാങ്ങാനുള്ള പണം റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ കമ്പനി , ഹംഗറി കമ്പനിക്ക് കൈമാറി. നോര്‍വെയില്‍ താമസിക്കുന്ന റിന്‍സന്റെ കമ്പനി ബള്‍ഗേറിയയിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നോര്‍വേയിലെ ഒരു കമ്പനിയില്‍ റിന്സന് ജോലി ചെയ്യുന്നുമുണ്ട്. നോര്‍വേ, ബള്‍ഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജന്‍സികള്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.
മാനന്തവാടി മേരി മാതാ കോളജിലും ബെംഗളൂരുവിലുമാണ് റിന്സന് പഠിച്ചത്. ഇരട്ട സഹോദരനും മറ്റൊരു സഹോദരിയുമുണ്ട്. സഹോദരനു യുകെയിലാണ് ജോലി; സഹോദരി അയര്‍ലന്‍ഡിലും. കോട്ടയം സ്വദേശിയാണ് റിന്‍സന്റെ ഭാര്യ. പത്തു വര്‍ഷം മുന്‍പാണ് സ്റ്റൂഡന്റ് വീസയില്‍ റിന്സന് നോര്‍വയിലേക്ക് പോയത്.. അവിടെ പല ജോലികളും ചെയ്തു. നിലവിലെ കമ്പനിയില്‍ ജോലി കിട്ടിയിട്ട് അധികമായില്ല. ഹംഗറിയില്‍ ഡിഎന്‍ മീഡിയ എന്ന മാധ്യമ സ്ഥാപനത്തിലാണ് റിന്സന് ജോലി ചെയ്യുന്നത്. ദശാബ്ദങ്ങളായി, നോര്‍വേയിലെ പ്രമുഖ ബിസിനസ്സ് ദിനപത്രമാണ്. ഭാര്യയ്ക്കും ഇതേ കമ്പനിയിലാണ് ജോലി . റിന്സണ് ജോസ് ഇപ്പോള്‍ നോര്‍വേ പൗരനാണ്. തലസ്ഥാനമായ ഓസ്ലോയില്‍ കുടുംബസമേതം സ്ഥിര താമസം.
കഴിഞ്ഞ നവംബറില്‍ നാട്ടില്‍ വന്ന റിന്സണ് ജനുവരിയിലാണ് തിരിച്ചുപോയത്. പേജര്‍ സ്ഫോടനം ഉണ്ടാകുന്നതിന്റെ തലേദിവസം വയനാട്ടിലെ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ സ്ഫോടന പരമ്പര തുടങ്ങിയ 17 മുതല്‍ റിന്‍സണിന്റെ വിവരങ്ങള്‍ ലഭ്യമല്ല. ഒളിവിലാണെന്നും അതല്ല, അമേരിക്കയില്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: