Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്ലാവരുടെയും പൊന്ന് അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 10:15 pm IST
in Main Article

മടിയില്‍ക്കിടന്ന് അമ്മയെ രാമായണം സീരിയലിന്റെ തിരക്കഥ വായിച്ചു കേള്‍പ്പിക്കുകയാണ് സേതുമാധവന്‍. ശ്രീരാമന്റെ കണ്ണു നിറഞ്ഞ ഭാഗം വായിച്ചപ്പോള്‍ അമ്മയുടെ ചോദ്യം അതെന്താ രാമന്റെ കണ്ണു നിറഞ്ഞതെന്ന്…കണ്ണില്‍ പൊടിപോയിട്ടെന്ന് സേതുവിന്റെ മറുപടി. അതുവരെ വായിച്ച കഥ അമ്മ ശ്രദ്ധിക്കാത്തത്തിന്റെ പരിഭവം പ്രകടിപ്പിച്ചതിന്റെ കുസൃതിയായിരുന്നു ആ മറുപടിയില്‍. പിന്നീടങ്ങോട്ട് സേതുവിന്റെ ജീവിതദുരന്തത്തില്‍ നീറുകയായിരുന്നു ആ അമ്മ…സേതുമാധവനായി മോഹന്‍ലാലും അമ്മയായി കവിയൂര്‍ പൊന്നമ്മയും കിരീടവും ചെങ്കോലും കടന്ന് എക്കാലവും അതിതീവ്ര നൊമ്പരമാണ് മലയാളിയുടെ മനസ്സില്‍…

എന്റെ ഉണ്ണിയെന്ന് വിളിച്ചുള്ള ഹിസ് ഹൈനസ് അബ്ദുള്ളയിലെ അമ്മയുടെ ആലിംഗനം ആരാണ് മറക്കുക. അമ്മയല്ലെങ്കിലും തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും തമ്മിലുള്ള വൈകാരിക ബന്ധനം വളരെ ശക്തമായിരുന്നു. അങ്ങനെ എത്രയെത്ര സിനിമകള്‍…ആ അമ്മ – മകന്‍ ബന്ധം മലയാളിയുടെ മനസില്‍ വളര്‍ന്നു…കവിയൂര്‍ പൊന്നമ്മ എല്ലാവരുടേയും പൊന്ന് അമ്മയായി…..

മോഹന്‍ലാലിന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞ ആരാധകരുമുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തയുമായി കവിയൂര്‍ പൊന്നമ്മയ്‌ക്കുള്ള സാമ്യവും ഒരു ഘടകമായിരുന്നിരിക്കാം. മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് കവിയൂര്‍ പറഞ്ഞതിങ്ങനെ, ”മോഹന്‍ലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹന്‍ലാലിനെ ഞാന്‍ കുട്ടാ എന്നാണ് വിളിക്കുന്നത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പ്രായം ചെന്ന അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെയായിരുന്നു”.

ആദ്യമായി അമ്മ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ പ്രായം 22!. 1965 ല്‍ ഇറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ചു. സത്യന്റെ അമ്മ മുതല്‍ പുതുതലമുറയിലെ ആസിഫ് അലിയുടെ മുത്തശ്ശിവരെ…എത്ര തലമുറയുടെ അമ്മയും അമ്മൂമ്മയുമായി…

ജീവിത രേഖ
അഭിനേത്രി, ഗായിക എന്നീ നിലകളില്‍ പ്രശസ്തയായ കവിയൂര്‍ പൊന്നമ്മയുടെ ജനനം 1945 സപ്തംബര്‍ 10 ന് കവിയൂരിലായിരുന്നു. ടി.പി.ദാമോദരനും ഗൗരിയുമായിരുന്നു മാതാപിതാക്കള്‍. ഭര്‍ത്താവ് അന്തരിച്ച മണിസ്വാമി. മകള്‍ ബിന്ദു കുടുംബ സമേതം അമേരിക്കയില്‍. സംവിധായകനും നിര്‍മാതാവുമായ മണിസ്വാമി 2011 ലാണ് മരിച്ചത്.

അഞ്ചാം വയസ്സുമുതല്‍ സംഗീതം പഠിച്ച് സ്റ്റേജില്‍ പാടിത്തുടങ്ങി. പൊന്‍കുന്നത്തായിരുന്നു കുട്ടിക്കാലം. എല്‍.പി.ആര്‍. വര്‍മ്മയുടെ കീഴിലായിരുന്നു സംഗീത പഠനം. സിനിമ കാണും മുന്‍പേ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങി. ആദ്യ നാടകം തോപ്പില്‍ ഭാസിയുടെ മൂലധനം. അതില്‍ അഭിനയിക്കുമ്പോള്‍ പ്രായം 14!. 1964 ല്‍ കുടുംബിനിയില്‍ രണ്ടു കുട്ടികളുടെ അമ്മയായി ടൈറ്റില്‍ റോളിലായിരുന്നു അഭിനയിച്ചത്.

നൂറുകണക്കിനു സിനിമകള്‍. റോസി, കലയും കാമിനിയും, അസുരവിത്ത്, ത്രിവേണി, വിവാഹിത, ക്രോസ്‌ബെല്‍റ്റ്, സതി, അക്കരപ്പച്ച, നെല്ല്, ഉത്സവം, ശിവതാണ്ഡവം, മൂര്‍ഖന്‍,ചാമരം,കിരീടം, സന്ദേശം, ഹിസ് ഹൈനസ് അബ്ദുള്ള, ഒപ്പം, അവതാരം, ബാബ കല്യാണി തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളില്‍ അഭിനയിച്ചു.

എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളക്കങ്ങള്‍, ചിരിയോ ചിരി, ധര്‍മ്മയുദ്ധം, തീര്‍ഥയാത്ര, കാട്ടുമൈന, വെളുത്ത കത്രീന എന്നീ സിനിമകളിലും മൂലധനം,അള്‍ത്താര,ഡോക്ടര്‍ എന്നീ നാടകങ്ങള്‍ക്ക് വേണ്ടിയും പാടി. രണ്ടാമത്തെ മികച്ച നടി എന്ന നിലയില്‍ 4 തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്(1971 വിവിധ ചിത്രങ്ങള്‍),1972(തീര്‍ഥയാത്ര).(1973 വിവിധ ചിത്രങ്ങള്‍),1994(തേന്മാവിന്‍ കൊമ്പത്ത്). നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

 

 

Tags: Kaviyoor ponnammaCommemarance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ. പി.കെ. ഹരിദാസ്: നീതിക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത വ്യക്തിത്വം

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രൊഫ. വി.കെ. മല്‍ഹോത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, വി.കെ. മല്‍ഹോത്രയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം
India

വി.കെ. മല്‍ഹോത്ര ജനകീയനായ നേതാവ്: പ്രധാനമന്ത്രി

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Varadyam

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

Kerala

ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടം: മന്ത്രി ഡോ:ആർ.ബിന്ദു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.