ചെന്നൈ: ഇന്ത്യയില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് നയന്‍താര. തമിഴില്‍ നിന്ന് ബോളിവുഡിലേക്ക് അതും ഷാരൂഖ് ഖാനൊപ്പം. അങ്ങനെ സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ് നയന്‍താര. പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ നെറ്റിസണ് ചര്‍ച്ചാ വിഷയം.
ടാറ്റ സ്കൈയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് താരം കരാര്‍ ഒപ്പിട്ടത്. പരസ്യത്തില്‍ അഭിനയിക്കാന്‍ 50 സെക്കന്‍ഡിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം. നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്.
ഒരു ചിത്രത്തിന് 10 കോടി രൂപയാണ് നയന്‍താര ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്നപൂരണിയിലാണ് നയന്‍താര അവസാനം അഭിനയിച്ചത്. നയന്‍താരയ്ക്ക് നിലവില്‍ 200 കോടി രൂപയില്‍ അധികം ആസ്തിയുണ്ട്. 50 കോടി രൂപയുടെ െ്രെപവറ്റ് ജെറ്റും നയന്‍താരയ്ക്ക് സ്വന്തമായിട്ടുണ്ട്.
മലയാളം സിനിമയില്‍ നിന്നായിരുന്നു നടിയുടെ തുടക്കം. 2023ല്‍ നടന് ഷാരൂഖ് ഖാനൊപ്പം നടി നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറി. നയന്‍താരയുടെ വളര്‍ച്ച അത്ര വേഗത്തിലായിരുന്നില്ല.
സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു നയന്‍സ്. കരിയറില്‍ 75 ചിത്രങ്ങളില്‍ അധികം നയന്‍താര അഭിനയിച്ചിട്ടുണ്ട്.
2018ല്‍ ഫോര്‍ബ്സ് ഇന്ത്യയുടെ ‘സെലിബ്രിറ്റി 100’ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു തെന്നിന്ത്യന്‍ മുന്‍നിര നടിയാണ് നയന്‍സ്. 20 വര്‍ഷത്തിനിടെ 80 സിനിമകളില്‍ അഭിനയിച്ച നടി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: