എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെ എല്ലാം പ്രാർത്ഥന കൊണ്ടും ഇപ്പോൾ ഞാൻ തുടരുകയാണ്. ഭഗവാൻ ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കും. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വെയ്‌ക്കും” പി ജയചന്ദ്രൻ പറഞ്ഞു.
നീണ്ട നാളുകൾക്ക് ശേഷം മലയാളികളുടെ ഭാവഗായകൻ തിരിച്ചെത്തിയിരിക്കുകയാണ്. സംഗീത ലോകത്ത് വീണ്ടും സജീവമാകുകയാണ് ഗായകന്‍ പി.ജയചന്ദ്രന്‍. എണ്‍പതാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഗായകൻ.ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി വീണ്ടും പാടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
വീണ്ടും പാടാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ കൃപയാണെന്ന് പി ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂരിലെ സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. ഭഗവാൻ നിശ്ചയിക്കുന്ന കാലത്തോളം താൻ പാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: