ലക്നൗ : അയോധ്യയിൽ എല്ലാ വർഷവും നടക്കുന്ന ദീപോത്സവം രാമഭക്തരെ സന്തോഷിപ്പിക്കുന്നു, എന്നാൽ ഇത് രണ്ട് പേരെ മാത്രം വേദനിപ്പിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അയോധ്യയിലെ മിൽകിപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദീപോത്സവം രാമഭക്തരെ സന്തോഷിപ്പിക്കുന്നു, എന്നാൽ ഇത് രണ്ട് പേരെ മാത്രം വേദനിപ്പിക്കുന്നു, ഒരാൾ സമാജ്വാദി പാർട്ടി നേതാവാണ്. മറ്റൊന്ന് പാകിസ്താനും . കാരണം, അയോധ്യയിൽ കത്തിക്കുന്ന ഓരോ വിളക്കിനും മനുഷ്യരാശിക്ക് അർബുദമായി മാറിയ പാക്കിസ്ഥാനെ തകർക്കാനുള്ള ശേഷിയുണ്ടെന്ന് പാകിസ്ഥാന് അറിയാം. അയോധ്യയിൽ നടക്കുന്ന വിളക്കുകളുടെ ഉത്സവം എസ്പിയെ വേദനിപ്പിക്കുന്നു, കാരണം അവർ കൊള്ളയടിക്കുന്നതിനാൽ ഇരുട്ടിൽ കഴിയുന്നു.
യുപിയിൽ സൃഷ്ടിച്ച സുരക്ഷയുടെയും വികസനത്തിന്റെയും പരിതസ്ഥിതിയുടെ ഫലമാണ് ഇന്ന് സംസ്ഥാനത്ത് നിക്ഷേപത്തിനായി 40 ലക്ഷം കോടി രൂപയുടെ നിർദേശങ്ങൾ ലഭിച്ചത്.രാമഭക്തരുടെ ചോരകൊണ്ട് അയോധ്യയെ നനച്ചവരാണ് ഇന്ന് അയോധ്യയിൽ ഭൂമി കുംഭകോണം ആരോപിക്കുന്നതെന്നും സമാജ്‌വാദി പാർട്ടിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. അയോധ്യയിൽ ഭൂമി കുംഭകോണം നടന്നിട്ടില്ല, വികസന പദ്ധതികൾക്കായി എടുത്ത ഭൂമിക്ക് പകരമായി 1700 കോടി രൂപ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
അയോധ്യയിൽ 1,04 കോടി 74 ലക്ഷത്തി 63,000 രൂപയുടെ 83 പദ്ധതികൾക്ക് അദ്ദേഹം ശിലസ്ഥാപനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: