കോഴിക്കോട്: വടകരയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
കഴുത്തില്‍ തുണി മുറുക്കിയതിനെ തുടര്‍ന്നുള്ള ആന്തരിക ക്ഷതമാണ് മരണ കാരണം.കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: