കോട്ടയം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പോലെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് 70 കഴിഞ്ഞവര്‍ക്കുള്ള പുതിയ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനുമുന്പേ ഇക്കാര്യത്തില്‍ സാമ്പത്തിക പങ്കാളിത്തം വഹിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള കാരുണ്യ പദ്ധതിയില്‍ 1050 രൂപയാണ് വാര്‍ഷികപ്രീമിയം. അംഗീകൃത ദരിദ്ര പട്ടികയിലുള്ളവര്‍ക്ക് ഇതില്‍ 631 രൂപ കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്.
ആയിഷ് മാന്‍ ഭാരത് പ്രകാരം തന്നെയുള്ള 70 കഴിഞ്ഞവര്‍ക്കുള്ള പുതിയ ആരോഗ്യപദ്ധതിയില്‍ സാമ്പത്തിക മാനദണ്ഡം പരിഗണിക്കാതെ 5 ലക്ഷം രൂപ വരെയാണ് കവറേജ് ലഭിക്കുക. കാരുണ്യ ആരോഗ്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 197 സര്‍ക്കാര്‍ ആശുപത്രികളിലും നാല് കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഏര്‍പ്പാടാക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാകും രജിസ്ട്രേഷന്. ചികിത്സ, മരുന്ന്, പരിശോധന ഫീസ് , ഓപ്പറേഷന് തീയേറ്റര്‍, ഐസിയുവില്‍ ചെലവുകള്‍ എന്നിവയും പരീക്ഷയില്‍ ഉള്‍പ്പെടുമെന്നാണ് പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: