കോട്ടയം: തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. മുരളീധരന്റെ വായില്‍ നിന്ന് തന്നെ ഒടുവില്‍ ശരിയായ വിലയിരുത്തല്‍ പുറത്തുവന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും സര്‍ക്കാര്‍ പൂരംകലക്കിയതും സിപിഎം വോട്ട് മറിച്ചതും മറ്റുമാണ് തൃശ്ശൂരില്‍ ബിജെപിയുടെ വിജയകാരണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തൊടുന്യായങ്ങളെയാണ് മുരളി തളളിക്കളഞ്ഞത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പരാജയമാണ് തൃശ്ശൂരിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് മുരളീധരന് ഇപ്പോള്‍ സമ്മതിച്ചു. കോണ്‍ഗ്രസുകാര്‍ പണിയെടുക്കാത്തതാണ് ഭരണം കിട്ടാത്തതിനു പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 50,000 വോട്ടുകള്‍ ബിജെപി പുതുതായി ചേര്‍ത്തത് കോണ്‍ഗ്രസിലെ വിദ്വാന്മാര് അറിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ബിജെപി വളരെ മുന്നേ തന്നെ തുടങ്ങി. ഒരു പ്രവര്‍ത്തനവും നടത്താതെ തന്നെ സ്റ്റീയറിംഗ് ഇല്ലാത്ത ഒരു വണ്ടിയിലേക്ക് തന്നെ തള്ളിയിടുകയായിരുന്നു . തൃശ്ശൂരില്‍ ഒരു പ്രവര്‍ത്തനവും നടത്താതെ ഇരുന്നിട്ട് താന്‍ ജയിക്കും എന്നാണ് വീമ്പിളക്കിയത്. ഒരു വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ പറഞ്ഞു, വണ്ടിയില്‍ ആകട്ടെ സ്റ്റിയറിങ്ങും ഇല്ല, നട്ടുമില്ല, ബോള്‍ട്ടുമില്ല. തൃശ്ശൂരില്‍ ചെന്ന് പെട്ടുപോയി. ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ് – മുരളി തുറന്നുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: