കൊച്ചി: മജിസ്ട്രേറ്റിനു മുന്നില്‍ നല്കുന്ന മൊഴിയുടെ വായിക്കാന്‍ കഴിയുംവിധം വ്യക്തമായ പകര്‍പ്പ് പ്രതിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടന നല്കുന്ന നീതിപൂര്‍വ്വമായി വിചാരണ എന്ന അവകാശത്തെ ലംഘിക്കാന്‍ പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രോസ് വിസ്താരത്തിനിടയില്‍ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി വാദങ്ങളുയര്ത്താന് മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് ആവശ്യമാണ്. പകര്‍പ്പ് നല്കിയാല് പോരാ അത് വായനാ യോഗ്യമായിരിക്കുകയും വേണം.
പോക്സോ കേസില്‍ അതിജീവത നല്കിയ മൊഴിയുടെ പകര്‍പ്പ് തേടിയാണ് പ്രതി എറണാകുളത്തെ പ്രത്യേക കോടതിയെ സമീപിച്ചത്. പകര്‍പ്പ് വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ഹര്‍ജി തള്ളി. മൊഴി പകര്‍പ്പില്‍ അവ്യക്തതയുണ്ടെങ്കില്‍ വിചാരണാവേളയില്‍ മജിസ്ട്രേറ്റിനോട് ആരായാമെന്ന് പ്രത്യേക കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് 15 ദിവസത്തിനകം വായനയോഗ്യമായ പകര്‍പ്പ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: