കൊച്ചി:കല്‍ക്കി 2898 എന്ന സിനിമയിലെ റോക്സി എന്ന കഥാപാത്രത്തിലും മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വനില്‍ വാനതി എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കിയ പത്തനംതിട്ടക്കാരിയ ജൂഡിത് ആന്‍ ഇപ്പോള്‍ ഗായികയായും തിളങ്ങുന്നു. ലിറ്റില്‍ ഹാര്‍ട്സ് എന്ന സിനിമയില്‍ ‘നാം ചേര്‍ന്ന വഴികളില്‍’ എന്ന യുഗ്മഗാനത്തില്‍ വിജയ് യേശുദാസിനൊപ്പമാണ് ജൂഡിത് ആന്‍ പാടിയത്. ഹരിനാരായണന്റെ മനോഹരമായ വരികള്‍. പ്രണയം ഇണചേര്‍ന്ന വരികള്‍…
നാം ചേര്‍ന്ന വഴികളില്‍
പൊഴിയുമോര്‍മ നിറനിലാവിന്നിതളുകളില്‍
കാറ്റിനലകളായ് ഒഴുകാമിനിയേ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂര്‍വ്വ ലയമിനി
യാ കാലമരികെയായ് വരുമോ പതിയേ….
മധ്യവയസ്സിലെത്തിയ രണ്ട് കഥാപാത്രങ്ങളുടെ യാദൃച്ഛിക പ്രണയം. നടന്‍ ബാബുരാജും നടി രമ്യ സുവിയും അഭിനയിക്കുന്ന ഗാനരംഗം. കൈലാസ് മേനോന്റെ സംഗീതം ഗാനത്തെ ഒരു തീവ്രാനുഭവമാക്കുമ്പോള്‍ അതില്‍ ജൂഡിത് ആനിന്റെ ആലാപനവും വലിയ സംഭാവന ചെയ്യുന്നു. അല്‍പം വെസ്റ്റേണ്‍ ശൈലിയിലുള്ള ജൂഡിത് ആനിന്റെ ആലാപനം ജനപ്രിയമായി. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലാണ് ആദ്യഗാനം ആലപിച്ചത്.
ഒരു പാട് കഠിനാധ്വാനത്തിലൂടെയാണ് ഗായിക എന്ന നിലയില്‍ സിനിമയില്‍ എത്തിച്ചേര്‍ന്നതെന്ന് ജൂഡിത് ആന്‍ പറയുന്നു. കര്‍ണ്ണാടക സംഗീതവും പാശ്ചാത്യസംഗീതവും ഒരു പോലെ അഭ്യസിക്കുന്ന ജൂഡിത് ആന്‍ ഇപ്പോള്‍ ഡബ്ബിങ് ആര്‍ടിസ്റ്റായി സിനിമകളില്‍ വിവിധ കഥാപാത്രങ്ങല്‍ക്കായി ശബ്ദം നല്‍കുന്നുമുണ്ട്.
അതില്‍ ഏറെ ശ്രദ്ധേമായത് കല്‍ക്കി 2898 എന്ന സിനിമയിലെ റോക്സി എന്ന കഥാപാത്രവും മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വനില്‍ വാനതി എന്ന കഥാപാത്രവുമാണ്. അതിന് മുന്‍പ് എബ്രഹാം ഓസ് ലര്‍ എന്ന സിനിമയില്‍ ദിവ്യ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: