Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിന്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും

Janmabhumi Online by Janmabhumi Online
Sep 19, 2024, 01:29 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ  ആദ്യ യൂണിറ്റിന്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ  വികസിപ്പിക്കുന്നതിനും   സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു.  ബിഎ എസ്,കൂടാതെ മുൻ ദൗത്യങ്ങൾ എന്നിവയുടെ വികാസത്തിനും  നിലവിലുള്ള ഗഗൻയാൻ  ദൗത്യം നടപ്പിലാക്കുന്നതിനുള്ള  അധിക ആവശ്യകതകൾ നിറവേറ്റുന്നതിനും  ഗഗൻയാൻ പദ്ധതിയുടെ സാധ്യതയും ധനസഹായവും   പരിഷ്കരിക്കുന്നതിനും തീരുമാനമായി.

ബി എ എസ് ,മുൻ ദൗത്യങ്ങൾ എന്നിവയുടെ വികസനം   ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യം  പുനരവലോകനം ചെയ്യും.  കൂടാതെ ബഹിരാകാശത്തേക്കുള്ള  ആളില്ലാ ദൗത്യവും, നിലവിലുള്ള ഗഗൻയാൻ ദൗത്യത്തിന് വേണ്ട  അധിക ഹാർഡ്‌വെയർ ആവശ്യകതയും ഇതിൽ ഉൾപ്പെടുത്തും. സാങ്കേതിക വികസനത്തിന്റെയും പ്രദർശനത്തിന്റെയും എട്ട് ദൗത്യങ്ങളിലൂടെ 2028 ഡിസംബറിൽ ബിഎഎസ്-1ന്റെ ആദ്യ യൂണിറ്റ് വിക്ഷേപിച്ച് കൊണ്ടാണ് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യം  വിഭാവനം ചെയ്തിരിക്കുന്നത്.

2018 ഡിസംബറിൽ അംഗീകരിച്ച ഗഗൻയാൻ ദൗത്യം, ബഹിരാകാശത്തിലെ ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) മനുഷ്യനെ എത്തിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ പര്യവേക്ഷണ പരിപാടിക്ക് ആവശ്യമായ സാങ്കേതികവിദ്യകളുടെ അടിത്തറ പാകാനും ലക്ഷ്യമിടുന്നതായിരുന്നു.  അമൃതകാലത്തെ ഇന്ത്യയുടെ  ബഹിരാകാശ കാഴ്ചപ്പാടിൽ, 2035-ഓടെ പ്രവർത്തനക്ഷമമായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും 2040-ഓടെ  ചന്ദ്രനിൽ മനുഷ്യനെ എത്തിക്കലും ഉൾപ്പെടുന്നു . ദീർഘകാലത്തേക്കുള്ള   മനുഷ്യ ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രനിലേക്കും അതിനപ്പുറവുമുള്ള കൂടുതൽ പര്യവേഷണങ്ങളും നടത്താൻ, എല്ലാ മുൻനിര ബഹിരാകാശ യാത്രാ രാജ്യങ്ങളും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ഗണ്യമായ ശ്രമങ്ങളും നിക്ഷേപങ്ങളും നടത്തുന്നുണ്ട്.

വ്യവസായം, അക്കാദമി, മറ്റ് ദേശീയ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ഐഎസ്ആർഒ നയിക്കുന്ന ദേശീയ ശ്രമമായിരിക്കും ഗഗൻയാൻ. ഐഎസ്ആർഒയ്‌ക്കുള്ളിൽ സ്ഥാപിതമായ പ്രോജക്ട് മാനേജ്‌മെൻ്റ് സംവിധാനം വഴിയാണ് പരിപാടി നടപ്പിലാക്കുക.  ദീർഘകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും  ചെയ്യുക എന്നതാണ് ലക്ഷ്യം.  ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 2026-ഓടെ നടന്നുകൊണ്ടിരിക്കുന്ന ഗഗൻയാൻ പരിപാടിക്ക്    കീഴിൽ ISRO നാല് ദൗത്യങ്ങളും BAS-ന്റെ ആദ്യ മൊഡ്യൂളിന്റെ വികസനവും നിർവഹിക്കും. 2028 ഡിസംബറോടെ നാല് ദൗത്യങ്ങൾ ഏറ്റെടുത്തു കൊണ്ട് BAS-നുള്ള വിവിധ സാങ്കേതിക വിദ്യകളുടെ  പരീക്ഷണവും വിലയിരുത്തലും നടത്തും.

ലോ എർത്ത് ഓർബിറ്റിലേക്കുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക കഴിവുകൾ രാജ്യം നേടും.  ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ പോലുള്ള ദേശീയ ബഹിരാകാശ അധിഷ്ഠിത സൗകര്യം, മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും.  ഇത് സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടങ്ങളിലേക്ക്  നയിക്കുകയും  പ്രധാന മേഖലകളിലെ ഗവേഷണ- വികസന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.  മനുഷ്യ ബഹിരാകാശ പരിപാടിയിലെ വ്യാവസായിക പങ്കാളിത്തവും സാമ്പത്തിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നത്    പ്രത്യേകിച്ച്, ബഹിരാകാശത്തും അനുബന്ധ മേഖലകളിലുമുള്ള ഉയർന്ന സാങ്കേതിക മേഖലകളിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

നേരത്തെ അംഗീകരിച്ച ഗഗൻയാൻ ദൗത്യത്തിൽ 11,170 കോടി രൂപയുടെ അധിക ധനസഹായത്തോടെ, പരിഷ്കരിച്ച ഗഗൻയാൻ ദൗത്യത്തിനുള്ള   മൊത്തം ധനസഹായം 20,193 കോടി രൂപയായി ഉയർത്തി.

ഈ പദ്ധതി ,  രാജ്യത്തെ യുവാക്കൾക്ക് പ്രത്യേകിച്ച്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ തൊഴിൽ ഏറ്റെടുക്കാനും മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങളിൽ അവസരങ്ങൾ നേടാനും ഒരു അതുല്യമായ അവസരം നൽകും.  തത്ഫലമായുണ്ടാകുന്ന നൂതനാശയങ്ങളും  സാങ്കേതിക വിദ്യകളും സമൂഹത്തിന് വലിയ തോതിൽ പ്രയോജനം ചെയ്യും.

Tags: ISROCentral GovernmentNarendra ModiBharatiya Atmospheric Station (BAS)
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

India

സൈന്യത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

India

വടക്കുകിഴക്കന്‍ മേഖല ഇന്ന് ‘വളര്‍ച്ചയുടെ മുന്നണി പോരാളി’; പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി

Kerala

മോദി കപട ദേശീയ വാദിയെന്ന്; റാപ്പര്‍ വേടൻ നൽകുന്നത് തെറ്റായ സന്ദേശം, അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies