ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ വനിതാ ടീം ആറാം റൗണ്ട് പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ഇന്ത്യ 18 കാരി ദിവ്യ ദേശ് മുഖിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം ആറാം റൗണ്ടില്‍ 2.5-1.5 പോയിന്‍റുകള്‍ക്കാണ് ഇന്ത്യയുടെ വനിതാ ടീം ആര്‍മേനിയയെ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിജയത്തിലൂടെ നാല് വനിതകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന് . വിജയം നേടിക്കൊടുത്തത് ദിവ്യ ദേശ്മുഖായിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജോര്‍ജിയയും പോളണ്ടുമാണ്.
ആകെ കളിച്ച ആറ് കളികളില്‍ അഞ്ചിലും ദിവ്യ ദേശ് മുഖ് വിജയം കൊയ്തപ്പോള്‍ ഒരു കളിമാത്രം സമനിലയിലായി. ആദ്യമായി ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വനിതാ ടീമില്‍ നാലില്‍ ഒരാളായി മാറ്റുരയ്‌ക്കുന്ന നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ് മുഖ് ലോക് ചെസ് ജൂനിയര്‍ വനിതാചാമ്പ്യനായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. എന്തായാലും കൊനേരു ഹംപി പോലെ, പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി പോലെ ചെസില്‍ ഒരു പുതിയ പ്രതിഭ വരവറിയിച്ചിരിക്കുകയാണ് ദിവ്യ ദേശ്മുഖിലൂടെ. റാപ്പിഡ് ചെസില്‍ മികവ് കാണിക്കുന്ന ദിവ്യ ഈയിടെ റാപ്പിഡ് ചെസില്‍ ഹരികയെയും ഹംപിയെയും പിന്നിലാക്കിയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി മൂന്നാം ബോര്‍ഡിലാണ് ദിവ്യ ദേശ് മുഖ് കളിക്കുന്നത്. ഒന്നാം ബോര്‍ഡില്‍ വൈശാലിയും രണ്ടാം ബോര്‍ഡില്‍ ഹരിക ദ്രോണാവല്ലിയും മൂന്നാം ബോര്‍ഡില്‍ വന്തിക അഗര്‍വാളും കളിക്കുന്നു.
ആര്‍മേനിയയുടെ എലിന ഡലേനിയനെ (റേറ്റിംഗ് 2393) ദിവ്യ ദേശ് മുഖ് (റേറ്റിംഗ് 2483) നേരിട്ടത് നിര്‍ഭയത്തോടെയാണ്. ഈ ധൈര്യം തന്നെയാണ് ദിവ്യ ദേശ്മുഖിന് വിജയം സമ്മാനിക്കുന്നത്. ദിവ്യയേക്കാള്‍ 27 വയസ്സ് അധികമുണ്ട് എലിന ഡലേനിയന്. ഫ്രഞ്ച് ഡിഫന്‍സിലാണ് ദിവ്യ ദേശ് മുഖ് കളിച്ചത്. ആക്രമിച്ച് കളിക്കാനുള്ള കഴിവാണ് ദിവ്യ ദേശ് മുഖിനെ വ്യത്യസ്തയാക്കുന്നത്.
അഞ്ചാം റൗണ്ടില്‍ ഇന്ത്യ കസാഖ്സ്ഥാനെയാണ് തോല്‍പിച്ചത്. നാലാം റൗണ്ടില്‍ ഫ്രാന്‍സിനെയും തോല്‍പിച്ചു.
സ്വിറ്റ് സാല്‍ലാന്‍റിലെ സോഫിയ റിസ് ലോവയെ തോല്‍പിച്ച് ദിവ്യ ദേശ് മുഖ് മൂന്നാം റൗണ്ടില്‍ ഇന്ത്യയ്‌ക്കായി വിജയം സ്വന്തമാക്കി. 24ാം നീക്കത്തിലാണ് ദിവ്യ ദേശ്മുഖിന്റെ കാലാളുകള്‍ സോഫിയ റിസ് ലോവയുടെ രാജാവിനെ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയത്. പിന്നീട് അത് ചെക് മേറ്റില്‍ കലാശിച്ചു. 2188 റേറ്റിംഗ് ഉള്ള കളിക്കാരിയായ സോഫിയ റിസ് ലോവയെ 2483 റേറ്റിംഗ് ഉള്ള ദിവ്യ ദേശ് മുഖ് അട്ടിമറിച്ചത് ആഗോള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ വനിതാ ടീം 3-1ന് ജയിച്ചിരുന്നു. വൈശാലി ഗ്രാന്‍റ് മാസ്റ്റര്‍ ഗസല്‍ ഹകിംഫാര്‍ഡിനെ തകര്‍ത്തപ്പോള്‍ വന്തിക അഗര്‍വാള്‍ മരിയാ മാങ്കോയെ തോല്‍പിച്ചു. എന്നാല്‍ ഹരിക ദ്രോണാവല്ലി ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാണ്ടര്‍ കോസ്റ്റിന്യൂയിക്കിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: