കല്‍പ്പറ്റ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് 19 ന് കല്‍പ്പറ്റയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു മുഖ്യാതിഥിയാകും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിക്കും.
കേരള നോളജ് ഇക്കോണമി മിഷന് റീജിയണല്‍ പ്രോജക്ട് മാനേജര്‍ ഡയാന തങ്കച്ചന് പദ്ധതി അവതരണം നടത്തും. 18 നും 50 നും ഇടയില്‍ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്കായി സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴില്‍ രജിസ്ട്രേഷന് ക്യാമ്പ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷന് നടത്താം. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കും.തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ രജിസ്ട്രേഷന് നടപടികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: