ന്യൂഡല്‍ഹി: ഇനി എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി? മറ്റു പാര്‍ട്ടികള്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണെന്നും ഇതു രണ്ടുമില്ലാത്ത മോഹനസുന്ദരമായ ഒരു രാഷ്ട്രീയ കക്ഷിയെന്ന വിശേഷണത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പിറന്നത്. എന്നാലിപ്പോള്‍ ഒന്നിലധികം അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ പ്രധാന നേതാവു തന്നെ ജയിലിലായിരിക്കുന്നു. രാജി വച്ചൊഴിയേണ്ടി വന്ന ആ നേതാവിനു പകരം മുഖ്യമന്ത്രിയാവുന്നത് ഭാര്യയും. അഴിമതിയെയും സ്വജനപക്ഷപാതത്തെയും മുച്ചൂടും എതിര്‍ക്കുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയാണിത്.
കേജരിവാള്‍ എന്തുകൊണ്ട് നേരത്തെ രാജിവെച്ചില്ല ? സ്വന്തം പാര്‍ട്ടിക്കാരെ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു എന്നതു തന്നെ കാരണം. ജയിലിലായിരുന്നപ്പോള്‍ രാജിവച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി പിളരുമായിരുന്നു. ഇപ്പോള്‍ രാജിവച്ചുവെങ്കിലും നിയമസഭ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന ആശങ്കയാണതിനുപിന്നില്.
തനിക്ക് പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യയെ നിയോഗിച്ചതിലും മറ്റ് നേതാക്കളിലുള്ള അവിശ്വാസം പ്രകടമാണ്. ഒരു പാവ സര്‍ക്കാരാണ് കേജരിവാള്‍ ലക്ഷ്യമിടുന്നത് . താന്‍ അഴിമതി കേസിലാണ് ജയിലില്‍ കിടക്കുന്നത് എന്നും പാര്‍ട്ടിക്കുള്ളില്‍ ഇതിനെതിരെ പ്രതിരോധം രൂപപ്പെട്ടുവരുന്നു എന്നും കെജരിവാളിനറിയാം. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിപദം മറ്റൊരാളെ ഏല്‍പ്പിക്കുക എന്നത് ആത്മഹത്യാപരമാണ്. ഇക്കാരണത്താലാണ് ഇത്രയും കാലം തടവുകാരനായ മുഖ്യമന്ത്രിയായി തുടരുകയും ജാമ്യം ലഭിച്ചപ്പോള്‍ ഭാര്യയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: