Kerala

അര്‍ജുനായുളള തെരച്ചിലിനായി ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി

ടഗ് ബോട്ടുകളില്‍ ഘടിപ്പിച്ചാണ് ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്

Published by

കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പടെയുളളവര്‍ക്കായി തെരച്ചില്‍ നടത്താന്‍ ഗോവയില്‍ നിന്നും പുറപ്പെട്ട ഡ്രഡ്ജര്‍ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്തെത്തി.അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക.

ഇക്കഴിഞ്ഞ ജൂലായ് പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാവുന്നത്. ്അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയും കാണാതായി.

ടഗ് ബോട്ടുകളില്‍ ഘടിപ്പിച്ചാണ് ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ പുറപ്പെട്ടത്.

ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലേക്ക് എത്തിക്കാന്‍ സാധ്യതയില്ല. വ്യാഴാഴ്ച രാവിലെയാകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് പുറപ്പെടുക. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴ സാധ്യതയും കണക്കിലെടുത്താകും ഷിരൂരിലേക്കുള്ള യാത്ര.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക