ന്യൂഡല്‍ഹി: തദ്ദേശിയമായി രൂപകല്‍പ്പന ചെയ്ത തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ 32-കാരി.
അടുത്തകാലംവരെ മിഗ് 21 വിമാനങ്ങള്‍ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്, പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയര്‍ ബേസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്‌ക്വാഡ്രണിലേക്ക് നിയോ?ഗിക്കപ്പെടുകയായിരുന്നു. അടുത്തിടെ ജോദ്പുരില്‍ നടന്ന തരംഗ് ശക്തി എന്ന സേനാ ആഭ്യാസത്തിന്റെയും ഭാഗമായിരുന്നു.
തേജസ് വിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളാണ് വ്യോമസേനയിലുള്ളത്. ഫ്ളൈയിങ് ഡാഗ്ഗേഴ്സ് (പറക്കും കഠാര) എന്നറിയപ്പെടുന്ന 45-ാം നമ്പര്‍ സ്‌ക്വാഡ്രണിലും ഫ്ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിലുമാണ് തേജസ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. സമാനമായ
യുദ്ധവിമാനങ്ങളുമായി താരത്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് തേജസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക