കൊച്ചി: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി നാളികേര വികസന ബോര്‍ഡ് കര്‍ണാടക സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ദേശീയതല സെമിനാര്‍ കേന്ദ്ര കൃഷി- കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. കര്‍ണാടക രാമനഗര ശ്രീമഞ്ജുനാഥ കണ്വെന്ഷന് ഹാളിലാണ് പരിപാടി.
കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി എസ്.എസ്. മല്ലികാര്‍ജുന്‍, ഗതാഗത മന്ത്രി ഡോ. രാമലിംഗ റെഡി, ബാംഗ്ലൂര്‍ റൂറല്‍ പാര്‍ലമെന്റ് അംഗം, ഡോ. സി.എന്‍. മഞ്ജുനാഥ്, രാമനഗര എംഎല്‍എ എച്ച്.എ. ഇഖ്ബാല്‍ ഹുസൈന്, കര്‍ണാടക ഗവ. ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി ഡോ. ഷംല ഇഖ്ബാല്‍, ബെംഗളൂരൂ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ്.വി. സുരേഷ, ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ രമേഷ് ഡി.എസ്, രാമനഗര ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്ട്രേറ്റുമായ യശ്വന്ത് വി. ഗുരുക്കര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. നാളികേര വികസന ബോര്‍ഡ് സിഇഒ ഡോ. പ്രഭാത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ, രാമനഗര ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. രാജു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: