കാസര്‍ഗോഡ്: അമ്മയെ മകന് മണ്‍വെട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ കാസര്‍ഗോഡ് പൊവ്വലില്‍ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്.
നബീസയുടെ മകന് നാസറിനെ (40) ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു . അക്രമം തടയാനുള്ള ശ്രമത്തിനിടെ സഹോദരന് മജീദിന് പരിക്കേറ്റു.
ഇയാളെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: