ന്യൂഡല്‍ഹി: 2025 ലെ ക്വാഡ് ഉച്ചകോടി ഇന്ത്യയില്‍ നടക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ത്യ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ഉച്ചകോടി സെപ്റ്റംബര്‍ 21 ന് അമേരിക്കയിലാണ് നടക്കുന്നത്. യുഎന്നിന്റെ ഭാവി എന്നതാണ് പ്രമേയം. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പരിപാടിയെയും മോദി അഭിസംബോധന ചെയ്യും.
ഇന്‍ഡോ-പസഫിക് മേഖലയിലെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള വെല്ലുവിളികളെ നേരിടുന്നതിനും ഈ വര്‍ഷത്തെ ക്വാഡ് ഉച്ചകോടി ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈയില്‍, ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ടോക്കിയോയില്‍ യോഗം ചേര്‍ന്ന് ഇന്തോ-പസഫിക്കിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനു തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: