ദുബായ് : പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക.
ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളറാണ് സമ്മാനത്തുക. രണ്ടാം സ്ഥാനം 1.17 ദശലക്ഷം ഡോളറും ലഭിക്കും.
2023 ലോകകപ്പിനേക്കാള്‍ ഇരട്ടിയാണ് ആകെ സമ്മാനത്തുകയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് നല്കുന്ന അതേ സമ്മാനത്തുക തന്നെ വനിതകള്‍ക്കും നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.പുതിയ തീരുമാനത്തോടെ ലോകകപ്പുകളില്‍ പുരുഷ , വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: