ന്യൂദല്‍ഹി: മമത ബാനര്‍ജി എന്ന സിംഹത്തെ വെറും ആട്ടിന്‍കുട്ടിയാക്കി മാറ്റിയ ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും സീനിയര്‍ അഭിഭാഷകന് കപില്‍ സിബലും കൊമ്പുകോര്‍ത്തു.
സ്വമേധയാ ഈ കേസില്‍ വാദം കേള്‍ക്കാന്‍ പോകുന്ന സുപ്രീംകോടതിയോട് ഈ കേസ് ലൈവായി ടെലികാസ്റ്റ് ചെയ്യരുതെന്ന കപില്‍ സബിലന്റെ വാദം സുപ്രീംകോടതി തള്ളി. പൊതുജനങ്ങള്‍ക്ക് അങ്ങേയറ്റം താല്പര്യമുള്ള ഈ കേസിലെ വിചാരണ ജനങ്ങള്‍ കാണട്ടെയെന്നും കോടതി വിചാരണ പരസ്യമാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞതോടെ കപില്‍ സിബല്‍ പ്രതിരോധത്തിലായി.
മമത ബാനര്‍ജി ഈയിടെ കപില്‍ സിബലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്നു. ഇതിന് പ്രത്യുപകാരം എന്ന നിലയ്ക്ക് മമത ബാനര്‍ജിയെ രക്ഷിക്കാന്‍ കപില്‍ സിബല്‍ കേസ് വാദിക്കാനെത്തിയിരുന്നു. ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്ക്ക് എതിരെ കേസ് വാദിക്കുന്ന കപില്‍ സിബലിനെതിരെ വലിയ പ്രതിഷേധം ബംഗാളില്‍ ഉയരുന്നുണ്ട്. സൗരവ് ഗാംഗുലിയും ഇടത് പക്ഷ സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെ പല പ്രമുഖരും ഈ കേസില്‍ മമത ബാനര്‍ജിയ്ക്ക് എതിരെ തിരിഞ്ഞതോടെ പല്ല് കൊഴിഞ്ഞ സിംഹമായി മാറിയ മമതയെ ആണ് ബംഗാളികള്‍ കാണുന്നത്. പല കുറി ചര്‍ച്ചയ്ക്ക് വരാന്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് മമത അഭ്യര്‍ത്ഥിച്ചെങ്കിലും സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അതിന് വഴങ്ങിയിട്ടില്ല.
മമത സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന തന്റെ ജൂനിയര്‍ അഭിഭാഷകരായ വനിത അഡ്വക്കേറ്റുമാര്‍ക്ക് ബലാത്സംഗ ഭീഷണിയും ആസിഡ് മുഖത്തെറിയും എന്ന ഭീഷണിയും ലഭിക്കുന്നുണ്ടെന്നും അതിനാല്‍ കേസിന്റെ വാദം ലൈവായി കാണിക്കുന്നത് ഒഴിവാക്കണമെന്ന് കപില്‍ സിബല്‍ വാദിച്ച് നോക്കി. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വഴങ്ങിയില്ല.
ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
കേസിലെ വാദത്തിനിടയില്‍ മമതയെ പിന്തുണയ്ക്കാന്‍ ശ്രമിച്ച കപില്‍ സിബലിനെതിരെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആഞ്ഞടിച്ചു. സമരത്തില്‍ ഇരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നും കപില്‍ സിബല്‍ വാദിച്ചപ്പോള്‍ എന്ത് ഉറപ്പാണ് നല്‍കിയതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. സമരം ചെയ്യുന്നവര്‍ക്കെതിരെ യാതൊരു ശിക്ഷാനടപടിയും എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് എന്നായിരുന്നു കപില്‍ സിബലിന്റെ ന്യായവാദം.
ഈ കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയാണ് എടുക്കാന്‍ പോകുന്നതെന്നായിരുന്നു ജൂനിയര്ഡോക്ടര്മാര്ക്കായി വാദിച്ച അഭിഭാഷക ഇന്ദിരാ ജയസിംഗ് ചോദിച്ചത്. ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ ധനകാര്യ ക്രമക്കേടുകള്‍ എന്തൊക്കെ എന്ന കാര്യവും അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി ചെയ്യുന്നതില്‍ എന്തെങ്കിലും ഇളവുകള്‍ പ്രിന്‍സിപ്പല്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഈ ബലാത്സംഗക്കേസ് മൂടിവെയ്ക്കാന്‍ പ്രിന്‍സിപ്പല്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നീ കാര്യവും അന്വേഷണവിധേയമാക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ആര്‍ജികര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ കുറ്റകൃത്യം ചെയ്യാന്‍ രഹസ്യബാന്ധവമുണ്ടോ ആര്‍ജികര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും ആരോഗ്യവകുപ്പും തമ്മില്‍ രഹസ്യബാന്ധവമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കണമെന്നും ഇന്ദിരാ ജയസിംഗ് ആവശ്യപ്പെട്ടു. സമരത്തില്‍ നിന്നും പിന്മാറിയ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികളൊന്നും എടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: