Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗം: വിചാരണ ലൈവായി കാണിക്കരുതെന്ന് കപില്‍ സിബല്‍; പൊതു താല്പര്യക്കേസില്‍ വിചാരണ ജനം കാണട്ടെയെന്ന് ചന്ദ്രചൂഡ്

മമത ബാനര്‍ജി എന്ന സിംഹത്തെ വെറും ആട്ടിന്‍കുട്ടിയാക്കി മാറ്റിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും കൊമ്പുകോര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 06:12 pm IST
in India
ചന്ദ്രചൂഡ് (ഇടത്ത്) കപില്‍ സിബല്‍ (വലത്ത്)

ചന്ദ്രചൂഡ് (ഇടത്ത്) കപില്‍ സിബല്‍ (വലത്ത്)

ന്യൂദല്‍ഹി: മമത ബാനര്‍ജി എന്ന സിംഹത്തെ വെറും ആട്ടിന്‍കുട്ടിയാക്കി മാറ്റിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും കൊമ്പുകോര്‍ത്തു.

സ്വമേധയാ ഈ കേസില്‍ വാദം കേള്‍ക്കാന്‍ പോകുന്ന സുപ്രീംകോടതിയോട് ഈ കേസ് ലൈവായി ടെലികാസ്റ്റ് ചെയ്യരുതെന്ന കപില്‍ സബിലന്റെ വാദം സുപ്രീംകോടതി തള്ളി. പൊതുജനങ്ങള്‍ക്ക് അങ്ങേയറ്റം താല‍്പര്യമുള്ള ഈ കേസിലെ വിചാരണ ജനങ്ങള്‍ കാണട്ടെയെന്നും കോടതി വിചാരണ പരസ്യമാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞതോടെ കപില്‍ സിബല്‍ പ്രതിരോധത്തിലായി.

മമത ബാനര്‍ജി ഈയിടെ കപില്‍ സിബലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്നു. ഇതിന് പ്രത്യുപകാരം എന്ന നിലയ്‌ക്ക് മമത ബാനര്‍ജിയെ രക്ഷിക്കാന്‍ കപില്‍ സിബല്‍ കേസ് വാദിക്കാനെത്തിയിരുന്നു. ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയ്‌ക്ക് എതിരെ കേസ് വാദിക്കുന്ന കപില്‍ സിബലിനെതിരെ വലിയ പ്രതിഷേധം ബംഗാളില്‍ ഉയരുന്നുണ്ട്. സൗരവ് ഗാംഗുലിയും ഇടത് പക്ഷ സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെ പല പ്രമുഖരും ഈ കേസില്‍ മമത ബാനര്‍ജിയ്‌ക്ക് എതിരെ തിരിഞ്ഞതോടെ പല്ല് കൊഴിഞ്ഞ സിംഹമായി മാറിയ മമതയെ ആണ് ബംഗാളികള്‍ കാണുന്നത്. പല കുറി ചര്‍ച്ചയ്‌ക്ക് വരാന്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് മമത അഭ്യര്‍ത്ഥിച്ചെങ്കിലും സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അതിന് വഴങ്ങിയിട്ടില്ല.

മമത സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന തന്റെ ജൂനിയര്‍ അഭിഭാഷകരായ വനിത അഡ്വക്കേറ്റുമാര്‍ക്ക് ബലാത്സംഗ ഭീഷണിയും ആസിഡ് മുഖത്തെറിയും എന്ന ഭീഷണിയും ലഭിക്കുന്നുണ്ടെന്നും അതിനാല്‍ കേസിന്റെ വാദം ലൈവായി കാണിക്കുന്നത് ഒഴിവാക്കണമെന്ന് കപില്‍ സിബല്‍ വാദിച്ച് നോക്കി. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വഴങ്ങിയില്ല.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കേസിലെ വാദത്തിനിടയില്‍ മമതയെ പിന്തുണയ്‌ക്കാന്‍ ശ്രമിച്ച കപില്‍ സിബലിനെതിരെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആഞ്ഞടിച്ചു. സമരത്തില്‍ ഇരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നും കപില്‍ സിബല്‍ വാദിച്ചപ്പോള്‍ എന്ത് ഉറപ്പാണ് നല്‍കിയതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. സമരം ചെയ്യുന്നവര്‍ക്കെതിരെ യാതൊരു ശിക്ഷാനടപടിയും എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് എന്നായിരുന്നു കപില്‍ സിബലിന്റെ ന്യായവാദം.

ഈ കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയാണ് എടുക്കാന്‍ പോകുന്നതെന്നായിരുന്നു ജൂനിയര്‍ഡോക്ടര്‍മാര്‍ക്കായി വാദിച്ച അഭിഭാഷക ഇന്ദിരാ ജയസിംഗ് ചോദിച്ചത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ധനകാര്യ ക്രമക്കേടുകള്‍ എന്തൊക്കെ എന്ന കാര്യവും അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി ചെയ്യുന്നതില്‍ എന്തെങ്കിലും ഇളവുകള്‍ പ്രിന്‍സിപ്പല്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഈ ബലാത്സംഗക്കേസ് മൂടിവെയ്‌ക്കാന്‍ പ്രിന്‍സിപ്പല്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നീ കാര്യവും അന്വേഷണവിധേയമാക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ആര്‍ജികര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ കുറ്റകൃത്യം ചെയ്യാന്‍ രഹസ്യബാന്ധവമുണ്ടോ ആര്‍ജികര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലും ആരോഗ്യവകുപ്പും തമ്മില്‍ രഹസ്യബാന്ധവമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കണമെന്നും ഇന്ദിരാ ജയസിംഗ് ആവശ്യപ്പെട്ടു. സമരത്തില്‍ നിന്നും പിന്മാറിയ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികളൊന്നും എടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Tags: KapilSibalCJIChandrachudDYChandrachudSupremeCourtofIndiaIndiraJaisingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജസ്റ്റീസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതി തള്ളി

തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്) ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (ഇടത്ത്) ബിജെപി വിരുദ്ധ അഭിഭാഷകനായ കപില്‍ സിബല്‍ (നടുവില്‍)
India

‘ഭാരതത്തില്‍ പോകുന്നതില്‍ തഹാവൂര്‍ ഹുസൈന്‍ റാണ സന്തോഷിച്ചതെന്തുകൊണ്ട്?’ – സമൂഹമാധ്യമത്തിലെ രസകരമായ കുറിപ്പ് വൈറല്‍

സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ ജെ. സായി ദീപക് (ഇടത്ത്) മുന്‍ സുപ്രീംകോടതി ജഡ്ജി രോഹിംഗ്ടണ്‍ നരിമാന്‍ (വലത്ത്)
India

അയോധ്യ കോടതിവിധി നീതിയുടെ അവഹേളനമല്ല, ഗുരു നാനാക്കിന്റെ ഉദാഹരണം പറഞ്ഞ് ജഡ്ജി രോഹിന്‍ടണ്‍ നരിമാനെ വിമര്‍ശിച്ച് സായി ദീപക്

നക്കീരന്‍ ഗോപാല്‍ (വലത്ത്) സദ് ഗുരു ജഗ്ഗി വാസുദേവ് (ഇടത്ത്)
India

സദ്ഗുരുവിനെ അപമാനിച്ച് വീഡിയോകള്‍ പ്രസിദ്ധീകരിച്ച നക്കീരന്‍ മാസികയ്‌ക്കെതിരെ മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശ്രമം

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് (ഇടത്ത്) പുതിയ ചീഫ് ജസ്റ്റിസായി നവമ്പര്‍ 11ന് സ്ഥാനമേല്‍ക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന (വലത്ത്)
India

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; നവമ്പര്‍ 11ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.