ഇന്ത്യന്‍ റെയില്‍വേ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന് മാസ്റ്റര്‍, അക്കൗണ്ടന്റ്, സൂപ്പര്‍ വൈസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
18-നും 36-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദമാണ് യോഗ്യത. ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന് മാസ്റ്റര്‍, ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ബിരുദമാണ് യോഗ്യത. ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്‍ഡ്, സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിംഗും അറിഞ്ഞിരിക്കണം.
എസ്.സി, എസ്.ടി, സ്ത്രീകള്‍ എന്നിവര്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനത്തിനുമായി www.rrbchennai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: