ന്യൂദൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ,” -ഖാർഗെ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ. വരും വർഷങ്ങളിൽ സ്ഥായിയായ ആരോഗ്യത്തോടെ നിങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു,”- സ്റ്റാലിൻ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു.” ഷിൻഡെ എക്സിൽ കുറിച്ചു.
കൂടാതെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു സാമ്പത്തിക വൻശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്, 2047ഓടെ വികസിത ഇന്ത്യയെന്ന തന്റെ ദൃഢനിശ്ചയം നിറവേറ്റാനുള്ള കരുത്ത് അദ്ദേഹത്തിന് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം നിറവേറ്റാൻ മഹാരാഷ്‌ട്രയും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം 5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നു. കാരണം രാജ്യത്തിന്റെ ക്യാപ്റ്റൻ പ്രധാനമന്ത്രി മോദിയാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നുവെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: