India

അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും

Published by

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേനക്കാണ് രാജിക്കത്ത് നൽകുക. വൈകിട്ട് നാലരക്കാണ് ലെഫ്റ്റ്നന്റ് ഗവർണറെ കാണുക. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്‌ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും.

മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ . പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കെജ്രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by