കോട്ടയം: ഈരാറ്റുപേട്ടയിലും പൊന്‍കുന്നത്തും വച്ച് അന്തര്‍ സംസ്ഥാന ബസ്സില്‍ നിന്നും എക്സൈസ് സംഘം കുഴല്‍പ്പണം പിടികൂടി. ഒരേ ബസ്സില്‍ നിന്നുതന്നെ ഏകദേശം 67 ലക്ഷത്തോളം രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ വച്ച് 44 ലക്ഷവും, പൊന്‍കുന്നത്തുവച്ച് 23 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരില്‍ നിന്നും എരുമേലിക്ക് സര്‍വീസ് നടത്തുന്ന സ്കാനിയ ബസ്സിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
കഴിഞ്ഞ ആഴ്ച തലയോലപ്പറമ്പില്‍ അന്തര്‍ സംസ്ഥാന ബസ്സില്‍ നടത്തിയ പരിശോധനയില്‍ പത്തനാപുരം സ്വദേശിയില്‍ നിന്ന് ഒരു കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: