കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന യുവ താരമാണ് മാധവ് സുരേഷ്.കേന്ദ്രമന്ത്രിയും മലയാളികളുടെ പ്രിയപ്പെട്ട നടനുമായ സുരേഷ് ?ഗോപിയുടെ ഇളയ മകന്.കുമ്മാട്ടിക്കളി എന്ന പുതിയ ചിത്രത്തിലൂടെ സിനിമാലോകത്തിലേക്ക് തന്റെ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍ .
വ്യക്തവും കൃത്യവുമായ മറുപടികളാണ് മാധവ് സുരേഷിനെ വ്യത്യസ്!തനാകുന്ന ഘടകം. താരത്തിന്റെ ശൈലിക്ക് പല തരത്തിലുള്ള നെഗറ്റീവ് പരാമര്‍ശങ്ങളും ഉയര്‍ന്ന വരുന്നുണ്ട് . എന്നാല്‍ ഇതെല്ലാം തന്നെ സന്തോഷത്തോടെ സ്വീകരിക്കുയാണ് താരം . താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ്.
നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാര്‍ തന്നെയാണ് രാജു ചേട്ടന്. അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വര്‍ഷമായി ഇന്‍സ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റത്തില്ല. സ്റ്റാര്‍ട്ടിം?ഗ് ലെവലില്‍ നില്ക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വര്‍ഷത്തിലധികം എക്സ്പീരിയന്‍സുള്ള സ്റ്റാറുമായിട്ടാണ്. അഹങ്കാരം, കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാന്‍ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാന്‍ കാണുന്നത്’.
എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാന്‍ ചെയ്യുന്നു. നമ്മള് മനുഷ്യരാണ് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. ചിലര്‍ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങള്‍ പറയുന്നു എന്ന് പറയും. ചിലര്‍ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ?ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാന്‍ പറ്റൂ’, എന്നാണ് മാധവ് പറഞ്ഞത്.
സിനിമയില്‍ വന്നപ്പോള്‍ അച്ഛന് നല്കിയ ഉപദേശങ്ങളെ കുറിച്ചും മാധവ് സംസാരിച്ചു. ‘ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങള്‍ മാത്രമെ എനിക്ക് കിട്ടിയിട്ടുള്ളൂ. അല്ലാതെ ഒരു സിനിമാകാരന്റെ ഉപദേശങ്ങള്‍ എനിക്ക് കിട്ടിയിട്ടില്ലെന്നും മാധവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: