Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗ് സെമി: കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 10:54 pm IST
in Cricket

തിരുവനന്തപുരം: സംസ്ഥാന കായികചരിത്രത്തിന്റെ ഭാഗമായി മാറിയ രണ്ടാഴ്ച നീണ്ട പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സമാപനമാകും. സെപ്റ്റംബര്‍ രണ്ടിന് തുടക്കംകുറിച്ച ലീഗ് മല്‍സരങ്ങളുടെ സെമിഫൈനല്‍ ചൊവ്വാഴ്ചയും ഫൈനല്‍ മല്‍സരം ബുധനാഴ്ചയുമാണ് നടക്കുക. ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ക്രിക്കറ്റ് ലീഗില്‍ ഓരോ ടീമുകള്‍ക്കും പത്ത് മല്‍സരങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എല്ലാ ടീമുകളും രണ്ടുതവണവീതം പരസ്പരം മല്‍സരിച്ചു.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍ എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ചൊവ്വാഴ്ച 2.30ന് നടക്കുന്ന ആദ്യ സെമിയില്‍ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ഫിനെസ് തൃശൂര്‍ ടൈറ്റനുമായി കളിക്കും. 6.30നുള്ള രണ്ടാം സെമിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മിലുമാണ് മല്‍സരിക്കുക

.പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടു മത്സരത്തില്‍ മാത്രമാണ് കൊല്ലം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗേ്ളാബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്.

കൊച്ചി ബ്ലൂ ടൈഗേഴ്‌സും(6) ആലപ്പി റിപ്പിള്‍സു(6)മാണ് സെമിയിലേക്ക് യോഗ്യത നേടാതെപോയ ടീമുകള്‍.

കേരളത്തിലെ ക്ലബ്ബ് കളിക്കാരുള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള സുവര്‍ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ലീഗിലൂടെ ഒരുക്കിയത്. കളിക്കാരുടെ ലേലത്തിലുള്‍പ്പെടെ ഇക്കാര്യം പ്രതിഫലിച്ചിരുന്നു. അടിസ്ഥാന നിരക്കിനേക്കാള്‍ ഉയര്‍ന്ന വളരെ കൂടിയ തുകയ്‌ക്കുവരെ ലേലംകൊണ്ട മിക്ക കളിക്കാരും ഫ്രാഞ്ചൈസികളുടെ അഭിമാനം കാക്കുന്ന മല്‍സരമാണ് കാഴ്ചവച്ചത്. ദേശീയതലത്തില്‍ പല ക്രിക്കറ്റ് മല്‍സരങ്ങളിലും കേരളത്തിനുവേണ്ടി ഒരുമിച്ചു കളിക്കാനിറങ്ങിയവരാണ് ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരായും കളിക്കാരായും പരസ്പരം പൊരുതാനിറങ്ങിയത്. ഓരോരുത്തരുടേയും ബലവും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കാനും പരസ്പരം അറിഞ്ഞ് മല്‍സരിക്കുവാനും ക്രിക്കറ്റ് ലീഗ് വേദിയായി.

മുന്‍ ഇന്ത്യന്‍ താരങ്ങളായ മുംബൈ ഇന്‍ഡ്യന്‍സ് സ്‌കൗട്ട് സൗരഭ് തിവാരിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചസ് സ്‌കൗട്ട് രവി തേജയും ഉള്‍പ്പെടെയുള്ളവര്‍ കളികാണാനും കളിക്കാരെ നിരീക്ഷിക്കാനുമായെത്തിയത് കേരള ക്രിക്കറ്റ് ലീഗ് ദേശീയതലത്തില്‍ നേടിയ ശ്രദ്ധയ്‌ക്ക് ഉദാഹരണമായി. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നവരാണ് സ്‌കൗട്ടുകള്‍. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ തല്‍സമയം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം കണ്ടുവിലയിരുത്താനും അവസരമൊരുങ്ങി. കളിക്കാര്‍ക്കും ഭാവിയിലേക്ക് ഏറെ ഗുണകരമായി ഇതു മാറുമെന്നാണ് വിലയിരുത്തല്‍.

Tags: Aries Kollam SailorsKerala Cricket League: Calicut GlobestarsAdani Trivandrum RoyalsPhineas Thrissur Titans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

Cricket

ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ് സ്റ്റാര്‍സിന് ആദ്യജയം

കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം
Cricket

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

Cricket

വരവായ് കേരള ക്രിക്കറ്റ് പൂരം; കിരീട തുടര്‍ച്ചയ്‌ക്കൊരുങ്ങി ചാമ്പ്യന്‍ കൊല്ലം

Cricket

ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.