ഫ്‌ലോറിഡ: ഡൊണാൾഡ് ട്രംപിനെ വധിക്കാൻ തന്നെയാണ് കുറ്റാരോപിതനായ റയാൻ വെസ്‌ലി റൗത്ത് (58) ഞായറാഴ്ച മുൻ പ്രസിഡന്റിന്റെ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ എത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ട്രംപ് അമേരിക്കൻ ജനാധിപത്യം നശിപ്പിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നയാളാണ് റൗത്ത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ജനാധിപത്യമാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് വിഷയമെന്നു അയാൾ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരുന്നു. “നമ്മൾ തോൽക്കാൻ പാടില്ല” എന്നും.
നോർത്ത് കരളിനയിൽ ജോലി ചെയ്യുന്ന ഹവായ് നിവാസിക്കു ദീർഘമായ ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നു അന്വേഷണ സംഘം പറയുന്നു. രാഷ്‌ട്രീയത്തെ കുറിച്ച് പതിവായി കുറിക്കുന്ന അയാൾ ഡെമോക്രാറ്റിക് പാർട്ടിക്കു സംഭാവന നൽകാറുമുണ്ട്.
അമേരിക്കയെ ജനാധിപത്യ രാഷ്‌ട്രമായി നിലനിർത്തുമെന്ന് പ്രചാരണവേളയിൽ വാഗ്ദാനം ചെയ്യാൻ അയാൾ പ്രസിഡന്റ് ബൈഡനോട് നിർദേശിച്ചിരുന്നു. അമേരിക്കൻ ജനതയെ അടിമകളാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അയാൾ ആരോപിച്ചു.
2016ൽ ട്രംപിനെ തുണച്ച താൻ അദ്ദേഹം പ്രസിഡന്റ് എന്ന നിലയ്‌ക്ക് ചെയ്ത കാര്യങ്ങളിൽ നിരാശനായി. “ഇപ്പോൾ നിങ്ങൾക്കു ബുദ്ധിമാന്ദ്യവും സംഭവിച്ചു.”
ബൈഡനും കമലാ ഹാരിസും ഉപയോഗിക്കുന്ന പ്രചാരണ ആയുധമാണ് ജനാധിപത്യം എന്നത് ട്രംപ് പക്ഷം ചൂണ്ടിക്കാട്ടി.
ട്രംപ് ഇന്റർനാഷനൽ ഗോൾഫ് ക്ലബ്ബിനു സമീപം സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്യുമ്പോൾ റൗത്തിന്റെ കയ്യിൽ സോവിയറ്റ് മാതൃകയിലുള്ള എസ്കെഎസ് അസോൾട് റൈഫിൾ ആണ് ഉണ്ടായിരുന്നത്. അവർ വെടിവച്ചപ്പോൾ കടന്നു കളഞ്ഞ അയാളെ പിന്നീട് I-95ൽ പൊലീസാണ് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: