ന്യൂദൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 24 കോടി രൂപ വിലമതിക്കുന്ന 1660 ഗ്രാം കൊക്കെയ്ൻ ദൽഹി കസ്റ്റംസ് ഞായറാഴ്ച പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികാരികളുടെ പതിവ് നടപടികളുടെ ഭാഗമായിട്ടാണ് തിരച്ചിൽ നടത്തിയത്.
ദുബായിൽ നിന്ന് ദൽഹിയിലെത്തിയ ലൈബീരിയ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളെ 1985ലെ എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഈ വർഷം മെയ് മാസത്തിൽ ഹോങ്കോങ്ങിൽ നിന്ന് എത്തിയ രണ്ട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് 2000 ഗ്രാമിലധികം ഓസ്മിയം പൊടിയും 72.3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളും ദൽഹി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇതിനു പുറമെ മെയ് 3 ന് ദൽഹി കസ്റ്റംസിന്റെ പട്‌പർഗഞ്ച് കമ്മീഷണറേറ്റ് 2.40 കോടി രൂപ വിലമതിക്കുന്ന 30,090 ഇ-സിഗരറ്റുകൾ പിടിച്ചെടുത്തതായി മെയ് 3 ന് ഏജൻസി അറിയിച്ചിരുന്നു. ഹെയർ ആക്സസറികളുടെ വേഷത്തിലാണ് ഇ-സിഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്.
ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം 2019 പ്രകാരം ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: