Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലബാറിലെ പാട്ടുണരും ഓണത്താളം

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Sep 15, 2024, 09:45 am IST
in Varadyam
കുട്ടിയാത്തയുടെയും മകന്‍ മധുവിന്റെയും നേതൃത്വത്തിലുള്ള ഓണവില്ല് വായന

കുട്ടിയാത്തയുടെയും മകന്‍ മധുവിന്റെയും നേതൃത്വത്തിലുള്ള ഓണവില്ല് വായന

മലബാറിന്റെ പാട്ടുണര്‍ത്തും വില്ലിന്റെ ഓണത്താളം കേള്‍ക്കുന്നത് ഇവിടെയാണ്, മലപ്പുറത്ത്. വേരറ്റെന്നു കരുതിയ ഓണവില്ലും അതിന്റെ താളപ്പെരുക്കവും ഇപ്പോഴും തനിമ ചോരാതെ സംരക്ഷിച്ചുപോരുകയാണ് മലപ്പുറം ജില്ലയില്‍ കോട്ടക്കലിലെ കോട്ടൂര്‍ ഗ്രാമത്തിലുള്ള തെക്കേപുരക്കല്‍ കുട്ടിയാത്ത. തനിക്ക് പരമ്പരാഗതമായി ലഭിച്ച കല ഇവര്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. ഇപ്പോള്‍ ഓണവില്ല് നിര്‍മാണത്തിനും അത് വായിക്കുന്നതിനുള്ള പരിശീലനത്തിനും നേതൃത്വം നല്‍കുന്നത് കുട്ടിയാത്തയുടെ മകന്‍ മധുവാണ്. ഓണക്കാലത്ത് ഓണവില്ല് തേടി നിരവധി പേര്‍ കോട്ടയ്‌ക്കലില്‍ എത്തുന്നു. പഴമയോടുള്ള താത്പര്യം കൊണ്ട് ഒരു കരകൗശല വസ്തുവെന്ന നിലയില്‍ വില്ല് വാങ്ങുന്നവരാണ് ആവശ്യക്കാരിലേറെയും. അവര്‍ക്ക് ഓണവില്ല് നിര്‍മിച്ചു നല്‍കുകയും അത് വായിക്കാനുള്ള പരിശീലനവും മധു നല്‍കും.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ലുകള്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ മലബാറിലത് കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാണ്. ഇവിടുത്തെ ഓണവില്ലുകള്‍ മനോഹാരിതകൊണ്ടു മാത്രമല്ല ശ്രദ്ധേയം. കവുങ്ങിന്റെ തടി പലകയായി അറുത്ത്, മുള കീറി ഞാണ്‍ കെട്ടി, കൊട്ടുന്നതിനുള്ള ഒരു ചെറിയ കോല്‍ സഹിതമുള്ള ഈ വില്ല് കാതിനും ഇമ്പമേകും. പൂവട്ടിയും മരക്കയിലും കടകോലും ഓണവില്ലുമെല്ലാം പണ്ട് തറവാട്ടു വീടുകളില്‍ ഉത്രാടത്തിന് കാഴ്ചയായി സമര്‍പ്പിക്കപ്പെട്ടിരുന്നു. പകരം ഓണപ്പുടവയും നെല്‍മണികളും പണവുമെല്ലാം ഇതെത്തിക്കുന്ന ആശാരിമാര്‍ക്ക് നല്‍കിപ്പോന്നു.

ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെയും വര്‍ണന പാടിക്കേള്‍പ്പിക്കുമെന്നാണ് വിശ്വാസം. അതിനുള്ള പശ്ചാത്തലസംഗീതമൊരുക്കാനാണ് എല്ലാ കൊല്ലവും ഓണവില്ല് നിര്‍മിക്കുന്നത്. കൂടെ ശ്രീരാമന്റെ ഒരു ഉപകഥകൂടി പറയുന്നു. പതിനാലുവര്‍ഷത്തെ വനവാസ കാലത്ത് കാട്ടിലൂടെ നടന്നു ക്ഷീണിച്ച രാമലക്ഷ്മണന്മാര്‍ വിശ്രമിക്കാനായി ഒരു പാറയില്‍ ഇരുന്നു. വിശ്രമസമയം ശ്രീരാമന്‍ തോളില്‍ ചാരിവച്ചിരുന്ന വില്ലില്‍ അമ്പുകൊണ്ട് താളമിടാന്‍തുടങ്ങി. മധുര സംഗീതം വില്ലില്‍ നിന്നൊഴുകാന്‍ തുടങ്ങി. ആകൃഷ്ടനായ ലക്ഷ്മണനും ഒപ്പംകൂടി. അങ്ങനെയാണ് വില്ല് ഒരു സംഗീതോപകരണം കൂടിയായതെന്നും ഐതിഹ്യമുണ്ട്. ചെണ്ടയുടെയും തായമ്പകയുടെയും മേളത്തോടാണ് ഈ വില്ലുകൊട്ടിന് കൂടുതല്‍ സാദൃശ്യം.
അതീവ വൈദഗ്ധ്യം വേണം ഓണവില്ല് നിര്‍മാണത്തിന്. മൂത്ത കവുങ്ങിന്‍പലക ചവിട്ടി വളച്ച് രണ്ട് മുട്ടുകളുള്ള മുളക്കഷണം പ്രത്യേകതരത്തില്‍ ഈര്‍ന്ന് മുറിച്ചാണ് ഓണവില്ലിന്റെ ഞാണ്‍ കെട്ടുന്നത്. എന്നാലേ സ്വരം നന്നാവൂ. സരളവും ഗ്രാമീണവുമായ ഈ ചെറു വാദ്യോപകരണത്തില്‍ കൃത്യമായ സ്വരസ്ഥാനങ്ങളുണ്ട്. കൊട്ടുന്ന ചെറു വലുപ്പത്തിലുള്ള കോലുമുതല്‍ കൈ പ്രത്യേക രീതിയില്‍ വളച്ചുപിടിക്കുന്നതു വരെ ശ്രുതി മധുരമാക്കുന്നതിന് പ്രധാനമെന്ന് മധു പറയുന്നു. ഓണമടുക്കുമ്പോള്‍ കുട്ടിയാത്തയും മധുവും അടങ്ങുന്ന കുടുംബം മുഴുവനും വില്ലുകളൊരുക്കുന്ന തിരക്കിലായിരിക്കും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന മേളസപര്യ സംസ്‌കാരത്തിന്റെ വര്‍ത്തമാനസാക്ഷ്യമായി ഇന്നും മലബാറിലെ ഓണാഘോഷങ്ങളെ സമ്പന്നമാക്കുന്നു.

Tags: Onam celebrationonavillumalappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.