പാലക്കാട്: പന്തളം പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെ തിരുവോണം നാള്‍ ആര്‍. രാമവര്‍മരാജയുടെ നവതിയാഘോഷം തിരുവോണം നാളായ ഇന്ന്. 2023ല്‍ പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാനായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലത്തിനടുത്ത് നഗരിപ്പുറത്തെ ‘തുളസിമന്ദിര’ത്തിലാണ് താമസം. ലളിതമായ ചടങ്ങുകളോടെയാണ് നവതി ആഘോഷിക്കുന്നത്. ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സൂപ്രണ്ടായിരുന്നു അദ്ദേഹം.
രാമവര്‍മരാജ 50 ലധികം തവണ വ്രതനിഷ്ഠയോടെ ശബരിമല ദര്‍ശനം നടത്തുകയും നാലുതവണ തിരുവാഭരണത്തെ അനുഗമിക്കുകയും ചെയ്തിട്ടുണ്ട്.
പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ ശങ്കരി തമ്പാട്ടിയാണ് ഭാര്യ. മക്കള്‍: ആശ രാജ (റിട്ട. അധ്യാപിക, കേരളശ്ശേരി എച്ച്എസ്എസ്), അശോകന്‍ തമ്പാന്‍ (ജന. മാനേജര്‍, ജയോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പാലക്കാട്, ഹിമാലയ സഞ്ചാര സാഹിത്യകാരന്‍), അജിത് തമ്പാന്‍ (അധ്യാപകന്‍, വേങ്ങശ്ശേരി എന്‍എസ്എസ് സ്‌കൂള്‍). മരുമക്കള്‍: കോട്ടയ്‌ക്കല്‍ കോവിലകം കെ.സി.സി.കെ. രാജ (റിട്ട. പ്രിന്‍സിപ്പല്‍, ചിറ്റൂര്‍ ഗവ. ടിടിഐ), പ്രസീത വര്‍മ (സബ് ട്രഷറി ഓഫീസര്‍, പാലക്കാട്), ഉമ രാജ (അധ്യാപിക, പുളിയപ്പറമ്പ് എച്ച്എസ്എസ്). സഹോദരങ്ങള്‍: ആര്‍. കേരളവര്‍മ, ആര്‍. രാഘവവര്‍മ, രാജേശ്വരി എം. രാജ, പരേതരായ രാധ തമ്പുരാട്ടി, രാജരാജ വര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: