ബെംഗളൂരു: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കര്‍ണ്ണാടകയില്‍ ഗണേശഭഗവാന് പോലും സുരക്ഷിതനല്ലെന്ന് സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ മുസ്ലിം വിഭാഗത്തില്‍ നിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നു.
ഇതിനെതിരെ ബെംഗളൂരുവില്‍ ബെംഗളൂരു മെട്രോപൊളിറ്റന്‍ ഗണേശ ഉത്സവകമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടന്നിരുന്നു. ഈ പ്രകടനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് പൊലീസ് 40 ഹിന്ദു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഹിന്ദുപ്രവര്ത്തകര് കൊണ്ടുപോയിരുന്ന ഗണേശ വിഗ്രഹം കസ്റ്റഡിയില്‍ എടുത്ത് ബലമായി പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. പൊലീസ് ഗണപതിവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.
കര്‍ണ്ണാടകയില്‍ പൊലീസ് ഹിന്ദു പ്രവര്‍ത്തകരില്‍ നിന്നും ഗണേശവിഗ്രഹം ബലമായി പിടിച്ചെടുത്ത് ജീപ്പില്‍ കയറ്റുന്നതിന്റെ വീഡിയോ
भारत के इतिहास में पहली बार किसी राज्य की पुलिस ने गणेश भगवान को गिरफ्तार किया
जी हां कर्नाटक की कांग्रेस सरकार की कांग्रेसी पुलिस ने गणेश जी को हिरासत में लिया
शाबाश हिन्दुओं अब
तुम्हारे पूजन पर भी रोक लग गयी#ViksitJammuKashmir#हिंदी_दिवस #MamataBanerjee
Waqf Armys #Kursk pic.twitter.com/O7vY81qMnl— Sahil Ambasta (@SahilAmbastaG) September 14, 2024
കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനത്ത് ഗണപതി ഭഗവാന് പോലും സുരക്ഷിതനല്ലെന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നത്. പൊലീസ് ജീപ്പിനകത്ത് ബന്ധനസ്ഥനായ നിലയില്‍ ഗണേശവിഗ്രഹം പോകുന്നത് വീഡിയോയില്‍ കാണാം. ഗണേശവിഗ്രഹം കസ്റ്റഡിയില്‍ എടുക്കുക വഴി പൊലീസ് ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണെന്ന് ബിജെപിയുടെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ആരോപിച്ചു.
“പൊലീസ് ജീപ്പിലിരിക്കുന്ന ഗണേശവിഗ്രഹത്തിന്റെ ദൃശ്യം ഭീതിദമാണ്. നമ്മുടെ ദൈവവിഗ്രഹങ്ങളെ അപമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കച്ചകെട്ടിയിരിക്കുകയാണ്. അതുവഴി കോടിക്കണക്കായ ഹിന്ദുക്കളുടെ വിശ്വാസത്തെ ചവുട്ടിമെക്കികുകയാണ്. “-ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.
This visual of Lord Ganesha in a police vehicle is terrifying.
Why is the Congress hell-bent on insulting our dieties, & belittling the belief and faith of millions of Hindus? pic.twitter.com/mFux03khJg
— Tejasvi Surya (@Tejasvi_Surya) September 13, 2024
ബുധനാഴ്ച (സെപ്തംബര്‍ 11) മാണ്ഡ്യയില്‍ ഗണേശനിമജ്ജനഘോഷയാത്രയ്ക്ക് നേരെ വര്‍ഗ്ഗീയ ആക്രമണം ഉണ്ടായത്. ഗണേശനിമജ്ജനഘോഷയാത്രയ്ക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞതോടെ ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ പലരും ചിതറിയോടുകയായിരുന്നു. ഇതേ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധം അരങ്ങേറുകയാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: