ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാനെ തകര്‍ത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തോല്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം. ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ്.
13, 19 മിനുറ്റുകളില്‍ ഹര്‍മന്‍പ്രീത് സിങ്ങ് ഇന്ത്യയുടെ ഗോളുകള്‍ നേടി്. ഹനാന് ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്.പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്
ടൂര്‍ണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകര്‍ത്തത്. ശേഷം ജപ്പാനെ 51 എന്ന സ്കോറില്‍ കീഴടക്കി.മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 31നും പരാജയപ്പെടുത്തിയായിരുന്നു പാകിസ്താനെതിരെ ഇറങ്ങിയത്.
മലേഷ്യയോടും (22) കൊറിയയോടും (22) സമനില വഴങ്ങിയ പാക്കിസ്ഥാന് ജപ്പാനെയും ചൈനയേയും കീഴടക്കി .. ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും സെമി ഉറപ്പിക്കാന്‍ പാകിസ്താന് കഴിഞ്ഞു. കൊറിയയും സമിയില്‍ കടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: