മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ആസ്തി 12000 കോടി ഡോളര്‍ (10 ലക്ഷം കോടി രൂപ)ആണ്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിലെ 11ാമത്തെ സമ്പന്നനാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകള്‍ ഇഷ അംബാനി, ആണ് മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരുടെ വിവാഹം കഴിഞ്ഞു. മൂന്ന് പേരുടെയും ലോകം അറിഞ്ഞുള്ള ആഡംബര വിവാഹമായിരുന്നു.
എന്നാല്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പോലെ മൂന്ന് മക്കളും മരുമക്കളും എല്ലാം ഹൈന്ദവപാരമ്പര്യത്തിലൂടെ ശക്തമായി മുന്നോട്ട് നീങ്ങുന്ന കുടുംബമാണ്. ഹിന്ദു ഉല്ത്സവദിനങ്ങള് ആഘോഷമാക്കുന്നതോടൊപ്പം കറകളഞ്ഞ ഭക്തിയാണ് ഈ കുടുംബത്തിന്റെ മുഖമുദ്ര. ക്ഷേത്ര സന്ദര്‍ശനവും പതിവാണ്. എന്തിന് തെക്കേയിന്ത്യയിലെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ വരെ മക്കളുടെ വിവാഹക്ഷണപത്രിക സമര്‍പ്പിക്കുന്ന പതിവുണ്ട്. മാത്രമല്ല ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് സംഭാവന നല്കുന്ന കുടുംബമാണ് മുകേഷ് അംബാനി കുടുംബം.
ഏറ്റവുമൊടുവില്‍ ഗണേശപൂജയ്ക്ക് ലാല്‍ബോഗ്ച രാജ പൂജാപന്തലില്‍ അംബാനി കുടുംബം സന്ദര്‍ശനം നടത്തിയിരുന്നു. ഈയിടെ വിവാഹിതനായ ഇളയമകന് അനന്ത് അംബാനി 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവിഗ്രഹമാണ് ഗണേശവിഗ്രഹത്തിനായി നല്‍കിയത്. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഗണേശചതുര്‍ത്ഥി ആഘോഷം. അവിടേക്ക് അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്റും മാത്രമല്ല, മുകേഷ് അംബാനി, ഭാര്യനിത അംബാനി, മറ്റ് സഹോദരിയും സഹോദരനും എല്ലാം പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു.
കറകളഞ്ഞ ഈ ഭക്തിയിലൂടെ ഭഗവാനാണ് സര്‍വ്വസ്വം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ഭഗവാന്റെ അനുഗ്രഹമില്ലാതെ ജീവിതത്തില്‍ ഒരിഞ്ച് പോലും മുന്നേറാനാവില്ലെന്നും ചിന്തിക്കുന്നിടത്താണ്, പ്രാര്‍ത്ഥനയും സംഭാവനയും എല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം തേടിയുള്ള യാത്രയായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: