കൊല്‍ക്കത്ത: ഐഎസ്എല്‍ 11-ാം സീസണ് ഉദ്ഘാടന പോരാട്ടം കരുത്തന് സമനിലയില്‍ കലാശിച്ചു. ആവേശ കരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്സി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മത്സരം കടുപ്പിച്ചു.
മത്സരം അവസാനത്തോടടുക്കുമ്പോള്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്ന മോഹന്‍ ബഗാന് എസ് ജിക്കെതിരെ മുംബൈയുടെ തയീര്‍ ക്രോമ നേടിയ ഗോള്‍ എല്ലാം തകിടം മറിച്ചു. ഈസമയം മത്സരം 90 മിനിറ്റുകള്‍ പിന്നിട്ടിരുന്നു. പിന്നെ പരിക്ക് സമയമായി അഞ്ച് മിനിറ്റ് കൂട്ടിചേര്ക്കപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
ഒമ്പതാം മിനിറ്റില്‍ ദാന ഗോളിലൂടെ മുന്നിലെത്തിയ മോഹന്‍ ബഗാന് എസ്ജി 28-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിലൂടെ ലീഡ് ഇരട്ടിയാക്കി.
മത്സരം രണ്ടാം പകുതില്‍ പുരോഗമിക്കവെ 70 മിനിറ്റെത്തിയപ്പോള്‍ ജോസ് അറോയോ ആണ് മുംബൈയ്ക്കായ് ആദ്യ ഗോള്‍ മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: