ന്യൂദല്‍ഹി: ഹിന്ദു സമുദായത്തോട് നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആഹ്വാനം ചെയ്ത് ആഭ്യന്തരകാര്യ സെക്രട്ടറിയായ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി. ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാപൂജ മഹോത്സവം. ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ബാങ്ക് വിളിക്കുമ്പോള്‍ മൈക്ക് ഓഫാക്കുകയും സംഗീതോപകരണങ്ങള്‍ വായിക്കുന്നത് നിര്‍ത്തിവെയ്‌ക്കുകയും വേണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി പറയുന്നു. ഹിന്ദുകമ്മിറ്റികളെല്ലാം അദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കില്‍ അതിക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന ഭയമുള്ളതിനാലാണ് ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചത്.
ഇക്കുറി ബംഗ്ലാദേശില്‍ മാത്രം 32,666 ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി കോര്‍പറേഷനില്‍ 157 ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചപ്പോള്‍ നോര്‍ത്ത് സിറ്റി കോര്‍പറേഷനില്‍ 88 ദുര്‍ഗ്ഗാപൂജ കമ്മിറ്റികളും പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 33,471 കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇക്കുറി അതിനേക്കാള്‍ കൂടുതല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുമെന്നും ഈ കമ്മിറ്റികള്‍ക്കെല്ലാം അക്രമികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക