തിരുവനന്തപുരം: കെടിഡിസി (കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന്), ഡിടിപിസി (ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍) ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഓണം ബോണസും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു.
കെടിഡിസിയിലെ ബോണസിന് അര്‍ഹരായ സ്ഥിരം ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളത്തിന്റെ 8.33 ശതമാനം തുകയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കും. സ്ഥിരം ജീവനക്കാര്‍ക്ക് 20,000 രൂപയും കരാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയും തിരിച്ചുപിടിക്കുന്ന അഡ്വാന്‍സ് ആയും നല്‍കും.
ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ അംഗീകൃത ട്രേഡ് യൂണിയന് പ്രതിനിധികളുമായി ടൂറിസം ഡയറക്ടറും കെടിഡിസി മാനേജ്മെന്റും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായല്ലാതെ കെടിഡിസിയുടെ നേരിട്ടുള്ള ട്രെയിനികള്‍, കരാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍ തുടങ്ങിയവര്‍ക്കും നിബന്ധനകള്‍ക്കനുസരിച്ച് ഉത്സവബത്ത നല്‍കും. ഇതിനു പുറമെ ട്രെയിനീസ് ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും 1000 രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ആയി നല്‍കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ഡിടിപിസി ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. ക്ലീന്‍ ഡെസ്റ്റിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 1000 രൂപ വീതം അതത് ഡിടിപിസികള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിടിപിസികള്‍ക്ക് അതതു നിര്‍വാഹക സമിതികളുടെ തീരുമാനത്തിന് വിധേയമായി പരമാവധി 3000 രൂപ വരെ എക്സ്ഗ്രേഷ്യ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: