കാസര്‍ഗോഡ്: അധ്യാപികയ്‌ക്ക് ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ അധ്യാപികയ്‌ക്കാണ് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റത്.
നീലേശ്വരം സ്വദേശിനി വിദ്യക്കാണ് പാമ്പ് കടിയേറ്റത്. 8 ബി ക്ലാസിലാണ് പാമ്പ് കടിച്ചത്.
വെളളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. കാലിനാണ് പാമ്പ് കടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചത് എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക