Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വീണ്ടും കരുതലിന്റെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 04:55 am IST
in Editorial

എഴുപതു കഴിഞ്ഞ എല്ലാവര്‍ക്കും, വരുമാന പരിധി നോക്കാതെ, ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ രംഗത്തു കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതു പുതിയ കൈത്താങ്ങാണ്. ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായുള്ളതാണ് പദ്ധതി. നിലവില്‍, സ്വകാര്യ ഇന്‍ഷുറന്‍ പദ്ധതികള്‍ അടക്കം, ഏതെങ്കിലും ചികിത്സാ സഹായ പദ്ധതിയില്‍ അംഗമായിരിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകമായിട്ടുള്ളത്. കുറഞ്ഞ വരുമാന പരിധിയിലുള്ളവര്‍ക്ക്, ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ നേരത്തേ നല്‍കിവരുന്ന സഹായ പദ്ധതി തുടരുകയും ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പദ്ധതി എഴുപതു കഴിഞ്ഞവര്‍ക്കേ ലഭിക്കൂ എന്നു മാത്രം. നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം പേര്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണു കണക്ക്. ഇതിനായി കേന്ദ്രം വകയിരുത്തുന്നത് 3437 കോടി രൂപയാണ്. നിലവിലുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം 12.34 കുടുംബങ്ങളിലായി 55 കോടി ആളുകള്‍ക്കു സഹായം ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബൃഹത് പദ്ധതികളില്‍ ഒന്നാണിത്. റോഡ് വികസനത്തിന് ആക്കംകൂട്ടാനും വൈദ്യുതി വാഹന രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കാനും ഇ-ബസ്സുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. കാലാവസ്ഥാ ശാസ്ത്രത്തിലെ ഗവേഷണമാണ് മറ്റൊരു പദ്ധതി. കാലത്തിനൊത്ത് രാഷ്‌ട്രത്തേ മാറ്റാനുള്ള നൂതനവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളാണ് എല്ലാം. ആഗോളതാപനത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും ജീവിത ശൈലീ രോഗങ്ങളുടേയും മറ്റും പിടിയില്‍പ്പെട്ടു ലോകരാഷ്‌ട്രങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഭാരതം വ്യക്തമായ കാഴ്ചപ്പാടോടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നത്. വായൂ മലിനീകരണംകൊണ്ട് വാഹന ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്ന നിലയില്‍നിന്ന് ഭാവിയെ രക്ഷിക്കാനുള്ള ഉത്തമ മര്‍ഗമാണ് ഇലക്ട്രിക് വാഹനങ്ങളിലേയ്‌ക്കുള്ള വിപ്ളവകരമായ മാറ്റം.

പറഞ്ഞ വാക്കു പാലിക്കുന്നതു പ്രവര്‍ത്തന ശൈലിയാക്കിയ ബിജെപി സര്‍ക്കാരിന്റെ, ആ നിലയ്‌ക്കുള്ള ഏറ്റവും പുതിയ നടപടിയാണിത്. ആരോഗ്യമുള്ള ജനതയാണല്ലോ ഏതൊരു രാഷ്‌ട്രത്തിന്റെയും നട്ടെല്ല്. അതില്‍ ഊന്നിയാണ് ഈ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യമുതലേയുള്ള പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ആരോഗ്യം എന്നതു ശാരീരികം മാത്രമല്ല. മാനസികവും ബൗദ്ധികവും കൂടിയാണ്. ശരിയായ ആരോഗ്യമുള്ള ജനത ആത്മവിശ്വാസവും സ്വത്വബോധവും രാഷ്‌ട്രബോധവും ചിന്താശക്തിയുമുള്ളവരായിരിക്കണം. ആ നിലയ്‌ക്ക് അതിനെ കാണാന്‍ ഇതുവരെയുള്ള സര്‍ക്കാരുകളൊന്നും ശ്രമിച്ചു കണ്ടിട്ടില്ല. പക്ഷേ, മോദി സര്‍ക്കാന്‍ ആ നിലയ്‌ക്കു തന്നെ നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് ആരോഗ്യ രംഗത്തിനൊപ്പം കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും സാംസ്‌കാരിക രംഗത്തും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍. പ്രത്യക്ഷത്തില്‍ പരസ്പര ബന്ധമില്ലാത്ത ഇവയെ ഒരേ ദിശയില്‍ കൃത്യമായി സംയോജിപ്പിക്കുന്ന, ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളാണ് എല്ലാം. കടന്നു പോന്ന വഴികളിലെ അപാകതകള്‍ താണ്ടി അടിത്തറ ഉറപ്പിക്കുന്ന പ്രക്രിയയിലൂടെ കൃത്യമായ പദ്ധതികളാണ് നടത്തിവരുന്നത്.

സര്‍ക്കാര്‍ സഹായങ്ങള്‍ നടപ്പില്‍ വരുത്തുക മാത്രമല്ല, അവ അര്‍ഹതപ്പെട്ടവരില്‍ കൃത്യസമയത്തു കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ്. അധികാരമേറ്റ ഉടന്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച ഈ നടപടിയിലേയ്‌ക്കുള്ള വഴി, ഏറെ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്ത ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സര്‍ക്കാര്‍ നേരത്തേ തുറന്നിടുകയും ചെയ്തു. ഇത്തരം ദീര്‍ഘ വീക്ഷണമാണ് സര്‍ക്കാരുകളുടെ യഥാര്‍ഥ ശക്തി. ആനുകൂല്യങ്ങള്‍ ജനങ്ങളുടെ സ്വന്തം അക്കൗണ്ടില്‍ നേരിട്ട് എത്തിത്തുടങ്ങിയതോടെ ഇടത്തട്ടിലെ അഴിമതിയും നടപ്പാക്കുന്നതിലെ കാലതാമസവും ഒഴിവായി.

Tags: Ayushman BharathCentral GovernmentNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.