ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വമ്പന്മാരായ ആഴ്സണല്‍ പരിശീലകന് മിക്കല്‍ അര്‍ട്ടേറ്റ 2027 വരെ തുടരും. ക്ലബ്ബുമായുള്ള കരാര്‍ സ്പെയിന്‍കാരനായ അര്‍ട്ടേറ്റ പുതുക്കി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവന്ന അര്‍ട്ടേറ്റയെ 2019ലാണ് ആഴ്സണല്‍ പ്രധാന പരിശീലക സ്ഥാനത്തെത്തിക്കുന്നത്.
ഉനായ് എമെരിയെ നീക്കിക്കൊണ്ടാണ് അന്ന് അര്‍ട്ടേറ്റയ്ക്ക് ക്ലബ്ബ് അവസരം നല്‍കിയത്. ദൗത്ത്വം ഏറ്റെടുത്ത അര്‍ട്ടേറ്റ ആദ്യ സീസണില്‍ ടീമിനെ എഫ് എ കപ്പ് ഫൈനലിലെത്തിച്ചു. കൂടാതെ കഴിഞ്ഞ രണ്ട് സീസണുകളിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തത് ആഴ്സണല്‍ ആണ്. ലിവര്‍പൂളിന്റെ കിതപ്പിനൊപ്പമാണ് ആഴ്സണല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: