കൊച്ചി: ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന് രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ബെംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്റെ പരാതിയിലും രണ്ട് കേസുകളാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന് കൂടിയായ രഞ്ജിത്തിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടിലും രഞ്ജിത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
2009-2010 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.
സിനിമയില്‍ അവസരം തേടിയെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശി യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: