ജോധ്പൂർ : ചില രാജ്യങ്ങൾ പരസ്പരം യുദ്ധത്തിലേർപ്പെടുന്ന സമയത്ത് മറ്റ് രാജ്യങ്ങളുമായി ചേർന്ന് ഒന്നിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂദൽഹിക്ക് ഇരുരാജ്യങ്ങളുമായും നല്ല ബന്ധമുള്ളതിനാൽ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ പങ്കിനായുള്ള മറ്റ് രാജ്യങ്ങളുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് സിംഗിന്റെ പരാമർശം. ആഗോള വെല്ലുവിളികൾ കണക്കിലെടുത്ത് തങ്ങളുടെ പങ്കാളിത്തവും സഹകരണവും പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ സൗഹൃദ രാജ്യങ്ങളോട് സിംഗ് ആഹ്വാനം ചെയ്തു.
ഇന്ന് രാജ്യങ്ങൾ യുദ്ധങ്ങളിൽ മുഴുകുമ്പോൾ ഇന്ത്യ ഒന്നിച്ച് മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, സെൻസറുകൾ, റഡാറുകൾ, ഇലക്‌ട്രോണിക് യുദ്ധം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ തോതിൽ സ്വയം ആശ്രയിക്കുന്നതായും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: