Categories: India

രാഹുല്‍ ഗാന്ധിയെ യുഎസില്‍ വിഢ്ഢിയാക്കിയ അര്‍ജുന്‍ ബാഡി എന്ന വിദ്യാര്‍ത്ഥി ഇവനാണ്….ഇന്‍ഡി, ഇന്ത്യാ മുന്നണി ചോദ്യം ഇവന്റെ തലയില്‍ വിരിഞ്ഞത്

രാഹുല്‍ ഗാന്ധി പപ്പു തന്നെയാണെന്ന് ലോകത്തിന് മുന്‍പില്‍ തുറന്നുകാട്ടിയത് യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ ബാഡി. നരേന്ദ്രമോദിയ്ക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച മുന്നണി ഇന്‍ഡി അലയന്‍സാണോ (INDI Alliance) അതോ ഇന്ത്യാ അലയന്‍സ് (INDIA Alliance) ആണോ?.

Published by

 

ന്യൂയോര്‍ക്ക്: രാഹുല്‍ ഗാന്ധി പപ്പു തന്നെയാണെന്ന് ലോകത്തിന് മുന്‍പില്‍ തുറന്നുകാട്ടിയത് യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ ബാഡി. നരേന്ദ്രമോദിയ്‌ക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച മുന്നണി ഇന്‍ഡി അലയന്‍സാണോ (INDI Alliance) അതോ ഇന്ത്യാ അലയന്‍സ് (INDIA Alliance) ആണോ?.

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ മാത്രം രാഹുലിന്റെ ബുദ്ധി വളര്‍ന്നിട്ടില്ലെന്ന് അര്‍ജുന്‍ ബാഡിയ്‌ക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ലൈവ് പരിപാടിയായതിനാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം പറഞ്ഞുകൊടുക്കാന്‍ ജയറാം രമേശോ സാം പിത്രോഡയോ ഇല്ലല്ലോ. അതുപോലെ തന്നെ സംഭവിച്ചു. ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ രാഹുല്‍ ബുദ്ധിമുട്ടുകയും അവസാനം രാഹുല്‍ ഈ ചോദ്യവലയില്‍ കുരുങ്ങുകയും ചെയ്തു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ ചോദ്യകര്‍ത്താവിനെ കാണാന്‍ കഴിയില്ല. ചോദ്യം ശബ്ദരൂപത്തില്‍ കേള്‍ക്കാനേ സാധിക്കൂ. പിന്നീട് ഉത്തരം പറയുന്ന രാഹുലിനെയാണ് കാണിക്കുന്നത്. പക്ഷെ പിന്നീട് രാഹുലിന്റെ കള്ളി പൊളിച്ചുകൊണ്ട് അര്‍ജുന്‍ ബാഡി ചോദ്യം ചോദിക്കുന്ന വീഡിയോയും പുറത്തിറങ്ങി.

തങ്ങളുടേത് ഇന്‍ഡി അലയന്‍സ് അല്ല, ഇന്‍ഡി അലയന്‍സ് എന്നത് ബിജെപിയുടെ പ്രചാരവേല മാത്രമാണ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി. ഞങ്ങളുടേത് ഇന്ത്യാ അലയന്‍സ് ആണെന്ന് രാഹുല്‍ ഗാന്ധി തിരുത്തുകയായിരുന്നു. ഇത്രയും പറഞ്ഞപ്പോള്‍ ചോദ്യത്തിന് സ്മാര്‍ട്ടായി ഉത്തരം പറഞ്ഞു എന്ന് കരുതുന്ന രാഹുല്‍ ഗാന്ധിയെ കുടുക്കാന്‍ അര്‍ജുന്‍ ബാഡിയുടെ അടുത്ത ചോദ്യം വന്നു.

ഇന്ത്യാ (ഐഎന്‍ഡിഐഎ-INDIA) മുന്നണിയാണ് നിങ്ങളുടേത് എങ്കില്‍, അവസാനത്തെ എ(A) എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു അര്‍ജുന്‍ ബാഡിയുടെ അടുത്ത ചോദ്യം. എ എന്നാല്‍ അലയന്‍സ് അഥവാ മുന്നണി തന്നെയെന്നായിരുന്നു രാഹുലിന്റെ മറുപടി. അതോടെ ഇന്‍ഡിയും രാഹുല്‍ പറഞ്ഞ ഇന്ത്യയും തമ്മില്‍ വ്യത്യാസമില്ലെന്ന സത്യമാണ് പുറത്തുവന്നത്. അതായത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഇന്‍ഡി മുന്നണിയാണോ അതോ ഇന്ത്യാ മുന്നണിയാണോ എന്ന് പറയാന്‍ രാഹുലിന് ആയില്ല. മാത്രമല്ല, ഇന്‍ഡിയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വിശദീകരിക്കാനും രാഹുലിന് സാധിച്ചില്ല. അങ്ങിനെ ഒരിയ്‌ക്കല്‍ കൂടി രാഹുലിനെ അരിഞ്ഞിടുന്ന ചോദ്യകര്‍ത്താവായി, രാഹുല്‍ പപ്പു തന്നെയാണ് എന്ന് തെളിയിക്കുന്ന ചോദ്യകര്‍ത്താവായി അര്‍ജുന്‍ ബാഡി മാറുകയായിരുന്നു. ഇതോടെ രാഹുല്‍ പപ്പുവല്ലെന്നും അതിബുദ്ധിമാനാണെന്നും പറഞ്ഞ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായ സാം പിത്രോഡ വീണ്ടും ഇളിഭ്യനാവുകയും ചെയ്തു. ഇത്രയും ചെലവ് ചെയ്ത് രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസം യുഎസില്‍ കൊണ്ടുനടന്നത് അദ്ദേഹം ബുദ്ധിയുള്ള ആളാണ് എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ആ ലക്ഷ്യം പിഴച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക