ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിഖുകാര്‍ സോണിയാഗാന്ധിയുടെ വീടിന് മുന്നില്‍ സമരം ചെയ്തു. സിഖുകാരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധി സിഖുസമുദായത്തോട് മാപ്പ് പറയണമെന്ന് സിഖുകാര്‍ ആവശ്യപ്പെട്ടു.
ജനപഥിന് മുന്പില് സമരക്കാരെ തടയാന്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമരക്കാര്‍ ബാരിക്കേഡിനെ അതിലംഘിച്ച് മുന്നേറാന്‍ ശ്രമിച്ചിരുന്നു. വിദേശത്ത് പോയി സ്ഥിരമായി രാജ്യത്തിനെതിരെ പ്രസ്താവന നടത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
“സിഖുകാര്‍ക്ക് തലപ്പാവ് ധരിയ്ക്കാന്‍ കഴിയുമോ, കയ്യില്‍ സ്റ്റീല്‍ വള (കാഡ) ധരിയ്ക്കാന്‍ കഴിയുമോ എന്നതാണ് ഇന്നത്തെ വെല്ലുവിളി. സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ സാധിക്കുമോ എന്നത് ഇന്ന് ഇന്ത്യയില്‍ വെല്ലുവിളിയാണ്.”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. വാസ്തവത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയിലെ വെര്‍ജീനിയ സബര്‍ബില്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ ആവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: