കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കുന്നതില് നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എന്നാല്‍ ‘അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയകള്‍ പോസ്റ്റുകളിലൂടെയോ ലേഖനങ്ങളിലൂടെയോ അന്വേഷണ സംഘത്തിന്മേല് അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അത് ഏജന്‍സികളെ തിടുക്കത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാധീനിച്ചേക്കാം,’ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക മാധ്യമ നിയന്ത്രണ ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു സെന്‍സിറ്റീവ് കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ അവകാശങ്ങളോട് മാധ്യമങ്ങള്‍ അര്‍ഹമായ ബഹുമാനം നല്‍കുമെന്ന് ബെഞ്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കുകയും ശരിയായ പെരുമാറ്റച്ചട്ടം പാലിക്കുകയും ചെയ്യുമെന്ന പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: