കണ്ണൂര്‍: സിപിഎമ്മിലെ വിഭാഗീയത സംഘര്‍ഷത്തിലെത്തിയതോടെ പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പുറത്തേക്ക്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്കരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പയ്യന്നൂര്‍ കാര പ്രദേശത്തെ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും നിലപാടിലുറച്ച് നില്ക്കുന്നതോടെയാണ് ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ തിരിയുന്നത്. കാര പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ മറ്റൊരു പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി അക്രമിച്ച സംഭവമാണ് പ്രശ്നത്തിന് തുടക്കം.
കൃത്യമായ നിലപാടെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന കടുത്ത നിലപാടിലാണ് പ്രദേശത്തെ നാനൂറോളം പേര്. പ്രശ്നത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരമാകാത്തതോടെ കാര വെസ്റ്റ്, കാര നോര്‍ത്ത്, കാര സൗത്ത് ബ്രാഞ്ചുകളില്‍ സമ്മേളനങ്ങള്‍ നടന്നില്ല. എട്ട് മാസത്തിലേറെയായി മൂന്ന് ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ജില്ലാ നേതൃത്വവുമായി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളു എന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്കരിച്ചതോടെ എം.വി. ജയരാജന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് 340 പേര് ഒപ്പിട്ട പരാതിയാണ് എം.വി. ഗോവിന്ദനും എം.വി. ജയരാജനും നല്‍കിയത്. നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും ശാസനയിലൊതുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്രാഞ്ച് കമ്മിറ്റികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍, ഏരിയാ കമ്മിറ്റികളും കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മേല്‍ഘടകം തങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നുവെന്ന വികാരമാണ് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളിലുമുള്ളത്.
എതിര് വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ അവരെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. ഇരു വിഭാഗത്തെയും പിണക്കാതെ പരമാവധി നടപടി വൈകിപ്പിക്കുകയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. കടുത്ത നിലപാടിലേക്ക് പോകാന്‍ കീഴ്ഘടകത്തെ നി
ര്‍ബന്ധിച്ചതും ഈ നിലപാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: