കോഴിക്കോട്: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കാലിക്കറ്റ് എഫ്സിക്ക് സമനിലയോടെ തുടക്കം. ഇന്നലെ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ആതിഥേയരെ 1-1ന് സമനിലയില്‍ തളച്ചത്. രണ്ട് ഗോളുകളും വീണത് ആദ്യ പകുതിയിലാണ്. ആദ്യം ഗോളടിച്ചത് തിരുവനന്തപുരം കൊമ്പന്‍സാണ്. തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും കാലിക്ക്റ്റ് എഫ്സിക്കായി പ്രതിരോധനിര താരം റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങും ലക്ഷ്യം കണ്ടു.
ഇരു ടീമുകളുടെയും മുന്നേറ്റങ്ങള്‍ക്ക് ആസൂത്രണക്കുറവ് പ്രകടമായിരുന്നു. മധ്യനിരയില്‍ കാര്യമായ ആസൂത്രണക്കുറവും ഇരു ടീമിലും പ്രകടമായി. 21-ാം മിനിറ്റിലാണ് തിരുവനന്തപുരം കൊ്മ്പന്സിന്റെ ആദ്യ ഗോള്‍ പിറന്നത്. മൈതാനമധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം മുഹമ്മദ് അഷര്‍ തൊടുത്ത കിടിലന്‍ ഷോട്ട് കാലിക്കറ്റ് എഫ്സി ഗോളിയെ കീഴടക്കി വലയില്‍ തറച്ചുകയറി. ഗോള്‍ വീണതോടെ കാലിക്കറ്റ് എഫ്സി ഉണര്‍ന്നു. തുടര്‍ന്ന് സമനില ഗോളിനായി അവര്‍ എതിര് മുഖത്ത് സമ്മര്‍ദം ചെലുത്തി. 33-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. ഒരു ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. മൈതാനത്തിന്റെ വലതു ഭാഗത്തുനിന്ന് എടുത്ത ഫ്രീകിക്ക് ബോക്്സില്‍ നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ ഘാന താരം റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കൊമ്പന്‍സിന്റെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ ആദ്യപകുതി 1-1ന് പിരിഞ്ഞു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ കളി കൂടുതല്‍ ആവേശകരമായി. ഇരു ഗോള്‍മുഖത്തേക്കും പന്ത് നിരവധിതവണ കയറിയിറങ്ങിയെങ്കിലും രണ്ട് ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: