ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബാല്‍ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഡ്രോണ്‍, ബോംബ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നടപടികള്‍. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. മൊബൈല്‍, ഇന്റര്‍നെറ്റ് അഞ്ച് ദിവസത്തേക്ക് നിരോധിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ ക്രമസമാധാനനില ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാരിന്റെ നടപടി.
ഇതിനിടയില്‍ കാങ്പോക്പിയില്‍ സംഘര്‍ഷത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നെംജാകോള് ലുങ്ഡിം (46) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
ബോംബാക്രമണവും വെടിവയ്പും ഇരുവിഭാഗങ്ങളും തമ്മിലുണ്ടായി. അക്രമാസക്തരായ ജനക്കൂട്ടം ഒട്ടേറെ വീടുകള്‍ക്ക് തീവെച്ചു. ഇതോടെ പ്രദേശവാസികള്‍ അടുത്തുള്ള കാടുകളിലേക്ക് ജീവരക്ഷാര്‍ഥം ഓടിയൊളിക്കുകയായിരുന്നു. അതേസമയം, വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നതിനാല്‍ ഇംഫാലില്‍ കൂടുതല്‍ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: